മൂന്നാം തവണയും അധികാരത്തിലേറി നരേന്ദ്ര മോദി

Share

ന്യൂഡൽഹി: മൂന്നാം തവണയും അധികാരത്തിലേറി നരേന്ദ്ര മോദി. 72 അംഗ മന്ത്രിസഭയിൽ 61 മന്ത്രിസ്ഥാനങ്ങൾ ബിജെപി എടുത്തപ്പോൾ സഖ്യകക്ഷികൾക്ക് ലഭിച്ചത് 5 ക്യാബിനറ്റ് പദവി ഉൾപ്പെടെ 11 സ്ഥാനങ്ങൾ. ജെഡിയു, ടിഡിപി പാർട്ടികൾക്കും ലഭിച്ചത് ഓരോ ക്യാബിനറ്റ് പദവികൾ. സുരേഷ് ഗോപിക്കും നൽകിയത് സഹമന്ത്രി സ്ഥാനം മാത്രം. അർഹതപ്പെട്ട പദവികൾ ലഭിക്കാത്തത്തിൽ സഖ്യകക്ഷികൾക്ക് അതൃപ്തി. ക്യാബിനറ്റ് പദവി ലഭിക്കാഞ്ഞതോടെ മന്ത്രിസഭായുടെ ഭാഗമാകാതെ അജിത് പവാർ പക്ഷം മാറി നിൽക്കുന്നതും ബിജെപിക്ക് പ്രതിസന്ധിയാണ്.
ക്ഷണിക്കപ്പെട്ട 8000ത്തോളം അതിഥികൾക്ക് മുന്നിൽ ആയിരുന്നു മോദിയുടെ സത്യപ്രതിജ്ഞ. മോദിക്കൊപ്പം 71 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറി. 30 ക്യാബീനറ്റ് മന്ത്രിമാർ, സ്വാതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ 5, 36 സഹമന്ത്രിമാർ എന്നിങ്ങനെയാണ് കണക്ക്. മോദിക്ക് പിന്നാലെ രണ്ടാമനായി രാജ്നാദ് സിങ്ങും മൂന്നാമനായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. നിർമല സീതാരാമൻ തന്നെയാണ് ഇത്തവണയും ക്യാബിനറ്റിൽ വനിതാ മുഖം.
നിതിൻ ഗഡ്കരി, മൻസൂഖ് മണ്ഡവ്യ, ഉൾപ്പെടെയുള്ളവരും ക്യാബീനറ്റ് പദവിയിലേക്ക് എത്തിയപ്പോൾ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ധ, ശിവരാജ് സിംഗ് ചൗഹാൻ, മനോഹർ ലാൽ ഘട്ടർ എന്നിവരും ക്യാബിനറ്റ് പദവിലേക്ക് എത്തി. 30 ക്യാബിനറ്റ് മന്ത്രിമാരിൽ 5 എണ്ണമാണ് ശാഖ്യകക്ഷികൾക്ക് നൽകിയത്. ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി, ജിതിൻ റാം മാഞ്ചി, ജെഡിയു നേതാവ് ലലൻ സിംഗ്, ടിഡിപി നേതാവ് റാം മോഹൻ നായിഡു, ചിരാഗ് പാസ്വാൻ എന്നിവരാണ് ക്യാബിനറ്റ് പദവിയിൽ സത്യപ്രതിജ്ഞ ചെയ്തത്. സ്വതന്ത്ര ചുമതയുള്ള 5 മന്ത്രിസ്ഥാങ്ങളിൽ 3എണ്ണം ബിജെപിക്കും ശിവസേന ഷിൻഡെ വിഭാഗത്തിന് ഒരു സീറ്റും, ജയന്ത് ചൗധരിക്ക് ഒരു സീറ്റും നൽകിയിട്ടുണ്ട്.
അതേസമയം സഹമന്ത്രി സ്ഥാനത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ച് സുരേഷ് ഗോപി. മോദി കേരളത്തിന്‌ അധിക പരിഗണന നൽകണമെന്ന് ആവശ്യപ്പെടില്ലെന്നു സുരേഷ് ഗോപി. അർഹതപ്പെട്ടത് മാത്രം നൽകിയാൽ മതി. താൻ കേരളത്തിനും തമിഴ്നാടിനും വേണ്ടിയാണ് നിൽക്കുന്നത്. സംസ്ഥാന സർക്കാരുമായി അഭിപ്രായ ഭിന്നത ഇല്ലാതെ പോകുമോ എന്ന ചോദ്യത്തിന് അഭിപ്രായ ഭിന്നത ഉണ്ടാക്കാൻ വരാതിരുന്നാൽ മതിയെന്നാണ് മറുപടി നൽകിയത്.