വ്യാജ ഹജ്ജ് ടൂറുകളെ കുറിച്ച് പ്രചാരണം നടത്തുന്നവർക്കെതിരെ സൗദി അറേബ്യ

Share

റിയാദ്: വ്യാജ ഹജ്ജ് ടൂറുകളെ കുറിച്ചുള്ള പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടിയുമായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം. ഇത്തരം പ്രചാരണം നിയന്ത്രിക്കാൻ അന്താരാഷ്ടര തലത്തിൽ പ്രത്യേക നടപടികൾ ആരംഭിച്ചു. വിവിധ രാജ്യങ്ങളിൽ സോഷ്യൽ മീഡിയകളിലൂടെയും മറ്റും ഹജ്ജ് ടൂറുകളെ കുറിച്ചും നിരക്ക് കുറഞ്ഞ പാക്കേജുകളെ കുറിച്ചുമുളള വ്യാജ പ്രചരണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി.
പാകിസ്താൻ, ഈജിപ്ത്, ഇറാഖ് തുടങ്ങി വ്യാജ ഹജ്ജ് ടൂർ പാക്കേജുകളെ കുറിച്ച് കൂടുതലായി പ്രചരിക്കുന്ന രാജ്യങ്ങളിളുമായി സഹകരിച്ചാണ് നടപടികൾ സ്വീകരിക്കുന്നത്. അതത് രാജ്യങ്ങളുടെ സഹായത്തോടെ ഇത്തരം വ്യാജ സ്ഥാപനങ്ങളെ കണ്ടെത്തി അടച്ചുപൂട്ടാനാണ് ലക്‌ഷ്യം.
ഹജ്ജുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുമെന്ന് വ്യാജ പരസ്യം നൽകിയവർക്കെതിരെ ഇതിനോടകം തന്നെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മക്ക ഉൾപ്പെടെയുള്ള പുണ്യസ്ഥലങ്ങളിലേക്കുള്ള അനധികൃത പ്രവേശനം തടയുമെന്നും ഇതിനായി സുരക്ഷാ ചെക്ക്പോസ്റ്റുകൾ ഉൾപ്പെടെ നിരവധി സംവിധാനങ്ങൾ സജ്ജമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഹജ്ജിന്റെ പേരിൽ തട്ടിപ്പ് നടത്തുന്ന വെബ്‌സൈറ്റുകളെ കുറിച്ചും വ്യാജ പ്രചാരണങ്ങളെ കുറിച്ചും മാധ്യമങ്ങളൂടെ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഹജ്ജ് പെർമിറ്റില്ലാതെ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവർന്ന് 10,000 റിയാൽ പിഴ ചുമത്തും. നിയമം ലംഘിക്കുന്ന പ്രവാസികളെ രാജ്യത്തേക്ക് തിരിച്ച് വരാനാകാത്ത വിധം നാടുകടത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.