ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഭാഗമായി രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വടകര ലോക്‌സഭ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ നടക്കുന്ന വെള്ളിമാടുകുന്ന് ജെഡിടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പരിധിയിലും കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ 11, 15 വാര്‍ഡുകളുടെ പരിധിയിലാണ് നിരോധനാജ്ഞ. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തിരുവമ്പാടിയിലെ വോട്ടെണ്ണുന്ന താമരശ്ശേരി കോരങ്ങാട് സെന്റ് അല്‍ഫോന്‍സ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 100 മീറ്റര്‍ ചുറ്റളവിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ 10 മണി വരെ നിരോധനാജ്ഞ തുടരുമെന്ന് കലക്ടര്‍ അറിയിച്ചു.
അതേസമയം എന്‍ഡിഎ സഖ്യം പ്രതീക്ഷിക്കാത്ത തിരിച്ചുവരവാണ് ഇന്ത്യ സഖ്യം നടത്തിയിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ആരുഭരിക്കുമെന്ന കാര്യത്തില്‍ തീപാറുന്ന പോരാട്ടമാണ് രാജ്യത്ത് നടക്കുന്നത്. ചരിത്രത്തിലാദ്യായി മോദി സ്വന്തം മണ്ഡലത്തില്‍ പിറകിലായിപ്പോയ തെരഞ്ഞെടുപ്പ് ഇതാണ്. ഒരുസമയം ഇരുമുന്നണികളും ഒരേ രീതിയില്‍ എത്തിയെങ്കിലും നിലവില്‍ മുന്നൂറോളം സീറ്റുകളില്‍ മുന്നിലാണ്. 2014ന് ശേഷമം ഇതാദ്യമായി കോണ്‍ഗ്രസ് നൂറു സീറ്റുകളില്‍ മുന്നിലെത്തുന്നതും ഈ തെരഞ്ഞെടുപ്പിലാണ്.
എന്‍ഡിഎ സഖ്യം പ്രതീക്ഷിക്കാത്ത തിരിച്ചുവരവുമായി ഇന്ത്യ സഖ്യം
