ദുബായ്: അറ്റകുറ്റപണികൾ നടക്കുന്നതിനാൽ അടച്ചിട്ട ദുബൈയിലെ മൂന്ന് മെട്രോ സ്റ്റേഷനുകൾ തുറന്നു.
ഈ മെട്രോ സ്റ്റേഷനുകളുടെ സര്‍വീസുകൾ ഇന്നലെ മുതല്‍ വീണ്ടും പ്രവർത്തനമാരംഭിച്ചു. കനത്ത മഴയെ തുടർന്നാണ് മെട്രോ സ്റ്റേഷനുകൾ തുറന്നത്. ഓൺപാസീവ്, ഇക്വിറ്റി, മഷ്‌റെഖ് സ്റ്റേഷനുകളിലെ ദുബായ് മെട്രോ സർവീസാണ് പുനരാരംഭിച്ചത്.
മൂന്ന് സ്റ്റേഷനുകളും ഉടനെ തുറക്കുമെന്ന് ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം അടുത്തയാഴ്ച മാത്രമേ എനർജി മെട്രോ സ്റ്റേഷൻ സർവീസ് തുടങ്ങുകയുള്ളൂ. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചുകൊണ്ട് സ്റ്റേഷനുകളുടെ പൂർണമായ പ്രവർത്തനത്തിനു ആവശ്യമായ അറ്റകുറ്റപ്പണികളും പരിശോധനകളും പൂർത്തിയായതായി ആർടിഎ വ്യക്തമാക്കി. ഈ മാസം 28നകം സ്റ്റേഷനുകൾ സാധാരണ നിലയിലാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.