കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ മരണം

Share

കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മുംബൈ സ്വദേശിയായ യോഗേശ്വര്‍ നാഥ് ആണ് ഹോസ്റ്റലില്‍ നിന്നും ചാടി ജീവനൊടുക്കിയത്. ഇന്നു രാവിലെ ആറുമണിയോടെയാണ് സംഭവം.
എന്‍ഐടിയിലെ സി ബ്ലോക്ക് ഹോസ്റ്റലില്‍ നിന്നുമാണ് വിദ്യാര്‍ത്ഥി താഴേക്ക് ചാടിയത്. പരിക്കേറ്റ യോഗേശ്വര്‍നാഥിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൂന്നാം വർഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മരണകാരണം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു. നേരത്തെയും കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാർത്ഥി ആത്മഹത്യ ചെയ്തിരുന്നു. കോഴിക്കോട് എൻ.ഐ.ടി ഡയറക്ടർ പ്രസാദ് കൃഷ്ണയെ ചൂണ്ടിക്കാട്ടി പൂർവ വിദ്യാർഥി ആത്മഹത്യ ചെയ്തിരുന്നു. ഓണ്‍ലൈനില്‍ പണം നഷ്ടപ്പെട്ടന്ന് ചൂണ്ടിക്കാട്ടി കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തിരുന്നു. മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചതോടെയാണ് വിവരം അറിഞ്ഞത്. അതേസമയം തുടർന്ന് വരുന്ന ആത്മഹത്യ കേസുകളുടെ വിശദീകരണം പോലീസ് അന്വേഷിക്കും.