മധുരയില്‍ മലയാളി റെയില്‍വേ ഗാർഡിന് നേരെ മദ്യപസംഘത്തിന്റെ ആക്രമണം

Share

തമിഴ്നാട്: മധുരയില്‍ മലയാളി റെയില്‍വേ ഗാർഡിന് നേരെ ആക്രമണം. കൊല്ലം സ്വദേശി രാഖി (28) യെ ആണ് മദ്യപസംഘം ആക്രമിച്ചത്. മധുര റെയില്‍വേ ജംഗ്ഷനിലേക്ക് ട്രെയിൻ കയറുന്നതിന് തൊട്ടു മുൻപ് ട്രെയിൻ സിഗ്നല്‍ കാത്ത് കിടക്കുമ്ബോഴാണ് സംഭവം. ട്രെയിനിന് സിഗ്നല്‍ നല്‍കാനുള്ള ചുമതലയില്‍ ഡ്യൂട്ടിയില്‍ ആയിരുന്നു രാഖി.
റെയിൽവേ സ്റ്റേഷനിലെത്തിയ ആക്രമിസംഘം രാഖിയുടെ ഫോണും പണവും സൂക്ഷിച്ച ബാഗും മാലയും തട്ടിയെടുത്ത് അക്രമിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. കൈക്കും തലയിലും പരിക്കേറ്റ രാഖിയെ റെയില്‍വേ ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമെന്നാണ് വിവരം. പ്രതികള്‍ മദ്യപിക്കാൻ പണത്തിന് വേണ്ടിയാണ് രാഖിയെ ആക്രമിച്ചതെന്നാണ് നിഗമനം. ഇവർ അറസ്റ്റിലായതായി സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.