സംസ്ഥാനത്ത് ഉയർന്ന താപനില; ഉഷ്ണ തരംഗം സ്ഥിരീകരിച്ച് കാലാവസ്ഥ വകുപ്പ്

Share

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയർന്നു. ഇന്ന് ഏറ്റവും ഉയർന്ന ചൂട് പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തി. 41.4°c ആണ് ഇന്നത്തെ റെക്കോർഡ് ചൂട്. ഇതോടെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണ തരംഗം സ്ഥിരീകരിച്ചു. സാധാരണയെക്കാൾ 5.1°c കൂടുതലാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്നലെയും പാലക്കാട്‌ 41.2°c രേഖപെടുത്തിയിരുന്നു. അതോടൊപ്പം പുനലൂർ ( 38.5), കണ്ണൂർ എയർപോർട്ട് ( 38.2), വെള്ളാനിക്കര ( 37.9), കോഴിക്കോട് ( 37.5), നെടുമ്പാശ്ശേരി (37) എന്നിങ്ങനെയാണ് ഇന്നത്തെ താപനില.
പാലക്കാട് 41°C വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.