ദുബായ്: വർഷങ്ങൾക്ക് ശേഷമുണ്ടായ കനത്ത മഴയിലും വെള്ളക്കെട്ടിനുമൊടുവിൽ പഴയ സ്ഥിതിയിലേക്ക് മടങ്ങി ദുബായ്. താമസ മേഖലകളിലെ വെള്ളകെട്ടിനും, ഗതാഗത സൗകര്യവും പൂർണസ്ഥിതിയിലേയ്ക്ക്. ദിവസങ്ങൾക്ക് ശേഷം റോഡുകളിലും, കെട്ടിടങ്ങളിലുമുണ്ടായിരുന്ന വെള്ളം ഇറങ്ങി തുടങ്ങി. മഴയെ തുടർന്ന് ഉണ്ടായ ഓഫീസുകളിലെ അവധി കഴിഞ്ഞ് പൂർവ സ്ഥിതിയിലാകുകയാണ് ജനജീവിതം സാധാരണമായി തുടങ്ങിയിട്ടുണ്ട്.
അബൂദബി, ദുബൈ, റാസൽഖൈമ, അജ്മാൻ എന്നിവിടങ്ങളിലെ റോഡുകളിൽ കെട്ടിയ വെള്ളവും, ചളിയും മാറി ഗതാഗതം പഴയപടിയായിട്ടുണ്ട്. വരും ദിവസങ്ങളിൽ എല്ലാ മേഖലയും സാധാരണ ജീവിതത്തിലേക്ക് മടങ്ങും. വിവിധ കൂട്ടായ്മകളുടെ ദുരിതാശ്വാസ പ്രവർത്തനവും സന്നദ്ധസേവനവും തുടരുന്നതും സഹായകമായി മാറുന്നുണ്ട്.
അതേസമയം ഈ മാസം 23 മുതൽ 25 വരെ ഷാർജയിലെ സ്‌കൂളുകൾക്ക് അനുയോജ്യമായ വിദ്യാഭ്യാസ രീതി സ്വീകരിക്കാൻ അനുമതി നൽകി. ഓൺലൈൻ പഠനമോ, നേരിട്ടുള്ള അധ്യയനമോ, രണ്ടും ചേർന്ന് ഹൈബ്രിഡ് രീതിയോ സ്‌കൂളുകൾക്ക് തെരഞ്ഞെടുക്കാം.