തിരുവനന്തപുരം: റെയിൽവേ ഉദ്യോഗസ്ഥനായ ടി.ടി.ക്ക് നേരെയുണ്ടായ ആക്രമണസംഭവങ്ങൾ അവസാനിക്കുന്നതിനുമുന്നെ മറ്റൊരു ടി.ടി.യ്ക്ക് നേരെ ആക്രമണം. ജനശദാബ്ധി എക്‌സ്‌പ്രെസ്സിലെ ടി.ടി.ക്ക് നേരെയാണ് ഒരു ഭിക്ഷക്കാരനിൽ നിന്നും ആക്രമണമുണ്ടായത്. ടി.ടി.ഇ ജയ്‌സണിനാണ് അക്രമണമുണ്ടായത്. ആക്രമി ടിക്കറ്റ് എടുക്കാത്തതിന്റെ പേരില്‍ ടി.ടി.ഇ പെറ്റി അടച്ചതിനെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്.
തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ഉടനെ ഇയാള്‍ ടി.ടി.ഇയുടെ കണ്ണിനു സമീപം മാന്തുകയായിരുന്നു. മൂന്ന് തവണ കണ്ണിന് പരിക്കേൽപ്പിച്ചതായി ജയ്‌സണ്‍ പറഞ്ഞു. മൂന്നാമത്തെ ആക്രമണത്തില്‍ കണ്ണിന് താഴെ പരിക്കേല്‍ക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് റെയില്‍വേ കാറ്ററിംഗ് തൊഴിലാളികള്‍ അക്രമിയെ പിടിച്ച് മാറ്റുന്നതിനിടയില്‍ ഇയാള്‍ പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. തുടര്‍ന്ന് ടി.ടി.ഇ എറണാംകുളത്തെ ആശുപത്രിയില്‍ നിന്ന് ഇഞ്ചക്ഷന്‍ എടുത്ത് നിരീക്ഷണത്തില്‍ തുടരുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. പ്രതിയെ പിടികൂടാനുള്ള ശ്രമവും നടക്കുന്നുണ്ട്.
യാത്രക്കാരനിൽ നിന്ന് ടി.ടി.ക്ക് നേരെ വീണ്ടും ആക്രമണം

