ഹിമാചൽ പ്രദേശിൽ 5.3 തീവ്രതയിൽ ഭൂകമ്പം അനുഭവപെട്ടു

Share

മണാലി: ഹിമാചൽ പ്രദേശിൽ ഭൂകമ്പം അനുഭവപെട്ടു. ഇന്നലെ രാത്രി 9.30 ഓടെയാണ് ഹിമാചലിലെ ചമ്പ മേഖലയിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. ചമ്പയിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള മണാലിയിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. മണാലിയിൽ ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടതെന്ന് പ്രദേശവാസികൾ പറയുന്നു. ഭൂകമ്പ വിവരം നാഷണൽ സെന്റർ ഫോർ സെയ്സ്മോളജി സ്ഥിരീകരിച്ചിട്ടുണ്ട്.
ഭൂകമ്പം ഉണ്ടായ പ്രദേശങ്ങൾ ഭൂരിഭാഗവും ജനവാസമില്ലാത്തവയാണ്. അത്കൊണ്ട് തന്നെ കാര്യമായ നാശനഷ്ടങ്ങൾക്കും, ജീവന് ഭീഷണിയും ഉണ്ടായിട്ടില്ല. ഇതുവരെ ഇത്തരം പ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നാണ് റിപ്പോർട്ട്. അതേസമയം വടക്കേ ഇന്ത്യയുടെ പല ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ചണ്ഡിഗഢ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെല്ലാം ഭൂചലനം ഉണ്ടായിട്ടുണ്ട്. രാജ്യത്ത് നിലവിൽ ഭൂചലന സാധ്യത ഏറ്റവും കൂടിയ പ്രദേശങ്ങളിലൊന്നാണ് ഹിമാചൽ. അതിശക്തമായ ഫലക ചലനങ്ങൾ ഭൂമിക്കടിയിൽ നടന്നുകൊണ്ടിരിക്കുന്ന മേഖലയാണിത്.