പ്രീ-എൻട്രി വിസയില്ലാതെ പൗരൻമാർക്ക് യുഎഇയിൽ പ്രവേശിക്കാം

Share

യുഎഇ: ഇനിമുതൽ പ്രീ-എൻട്രി വിസയില്ലാതെ 87 രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് യുഎഇയിൽ പ്രവേശിക്കാൻ അനുമതി. യു എ ഇ വിദേശകാര്യ മന്ത്രാലയമാണ് അനുമതി നൽകിയിരിക്കുന്നത്. അതേസമയം വിസ ഓൺഅറെെവൽ തീരുമാനത്തിൽ ഇതുവരെയും ഇന്ത്യ ഉൾപ്പെട്ടിട്ടില്ല. എന്നാൽ മറ്റു രാജ്യങ്ങളിലെ പാസ്പോർട്ട്, അമേരിക്ക നൽകുന്ന വിസിറ്റ് വിസ, അല്ലെങ്കിൽ പെർമനന്‍റ് റസിഡന്‍റ് കാർഡ്, യുകെയിലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും കുറഞ്ഞത് ആറ് മാസമെങ്കിലും ജോലി ചെയ്തിട്ടുള്ള റസിഡൻസ് വിസ എന്നിവ കെെവശം ഉള്ളവർക്ക് ദുബായ് ഓൺ അറെെവൽ വിസ നൽകുന്നതാണ്. ഈ വിസയിൽ ദുബായിൽ എത്തിയാൽ 14 ദിവസം വരെ താമസിക്കാൻ സാധിക്കുന്നതാണ്. പിന്നീട് 14 ദിവസത്തേക്ക് കൂടി നീട്ടാനും സാധിക്കും. 110 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ യുഎഇയിൽ എത്തുന്നതിന് മുമ്പ് തന്നെ വിസ എടുക്കേണ്ടതാണ്. വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റൽ (https://www.mofa.gov.ae/en/visa-exemptions-for-non-citizen) ഇതിനെ കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ട്. പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ട രാജ്യങ്ങൾ ഏതാണ് അവയുടെ ആവശ്യകതകൾ എന്താണ് എന്നിവയെല്ലാം ഇതിലുണ്ട്. അതേസമയം കൂടുതൽ വിവരങ്ങൾക്കായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസൺഷിപ്പ്, പോർട്ട് സെക്യൂരിറ്റി, കസ്റ്റംസ് എന്നിവയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നതാണ്.