ബ​സ്​ വാ​ട​ക​ക്ക് നൽകുന്നത് ശ്രദ്ധിച്ചുവേണം; നിയമലംഘനം നടത്തിയാൽ കർശന നടപടി

Share

റി​യാ​ദ്​: ഗതാഗത മേഖലയിൽ നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയുമായി സൗദി അറേബ്യ. നിലവിൽ നിയമലംഘനം നടത്തിയാൽ നിയമനടപടി എടുക്കുമെങ്കിലും ഇനി മുതൽ കൂടുതൽ കർശനമാക്കും. ഇനിമുതൽ ബ​സ്​ വാ​ട​ക​ക്ക്​ ന​ൽ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ലം​ഘ​ന​ങ്ങ​ൾ സ്വ​യ​മേ​വ നി​രീ​ക്ഷി​ക്കു​ന്ന സം​വി​ധാ​നം​ ഈ ​മാ​സം 21ന്​ ​ആ​രം​ഭി​ക്കു​മെ​ന്ന്​ പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി അ​റി​യി​ച്ചു. അ​ന്താ​രാ​ഷ്​​ട്ര സ​ർ​വി​സ്​ ന​ട​ത്തു​ന്ന ബ​സു​ക​ളും നി​രീ​ക്ഷ​ണ​പ​രി​ധി​യി​ൽ വ​രും. രാ​ജ്യ​ത്തെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും സ്വ​​യ​മേ​വ നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളു​ണ്ടാ​കുന്നതാണ്. ആ​റ് നി​യ​മ ലം​ഘ​ന​ങ്ങ​ളാ​ണ്​ ഈ ​സം​വി​ധാ​നം വ​ഴി നി​രീ​ക്ഷി​ക്കു​ക. ഓ​പ​റേ​റ്റി​ങ്​ കാ​ർ​ഡ് ല​ഭി​ക്കാ​തെ ബ​സ് ഓ​ടി​ക്കു​ക, കാ​ല​ഹ​ര​ണ​പ്പെ​ട്ട ഓ​പ​റേ​റ്റി​ങ്​ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ബ​സ് ഓ​ടി​ക്കു​ക, അം​ഗീ​കൃ​ത പ്ര​വ​ർ​ത്ത​ന കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും ബ​സ് ഉ​പ​യോ​ഗി​ക്കു​ക എ​ന്നി​വ​യാ​ണ്​ ഈ ​ലം​ഘ​ന​ങ്ങ​ൾ. ലം​ഘ​ന​ങ്ങ​ൾ ശ​രി​യാ​ക്കാ​നും നി​യ​ലം​ഘ​നം ന​ട​ത്തി ബ​സു​ക​ളൊ​ന്നും ഓ​ടു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​നും ബ​സ്​ വാ​ട​ക​ക്ക്​ ന​ൽ​കു​ന്ന, അ​ന്ത​ർ​ദേ​ശീ​യ ഗ​താ​ഗ​ത രം​ഗ​ത്ത്​​ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​ക​ളോ​ട് ​അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.