കർണാടക മുൻ മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്കെതിരെ പോക്സോ കേസ്

Share

കർണാടക: കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്കെതിരെ പോക്സോ കേസ്. 17 വയസ്സുകാരിയുടെ അമ്മയുടെ പരാതിയിന്മേലാണ് ബെം​ഗളൂരു സദാശിവന​ഗർ പോലീസ് കേസെടുത്തത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ കുട്ടിയ്ക്കൊപ്പം സ്റ്റേഷനിലെത്തിയാണ് ഇവർ പരാതി സമർപ്പിച്ചത്. തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ മുൻ മുഖ്യമന്ത്രിക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. 2024 ഫെബ്രുവരി രണ്ടിന് യെദ്യൂരപ്പയുടെ സഹായം തേടാൻ പോയതിനിടെയായിരുന്നു സംഭവം. ലൈം​ഗികാതിക്രമമെന്നാണ് പരാതിയിൽ പറയുന്നത്. ഭ്യന്തര മന്ത്രി ജി പരമേശ്വര അറിയിച്ചത്. ഇക്കാര്യം മുഖ്യമന്ത്രി കെ സിദ്ധരാമയ്യയുമായും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായും ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആവശ്യമെങ്കിൽ ഇരയുടെ കുടുംബത്തിന് സുരക്ഷ നൽകുമെന്നും പരമേശ്വര പറഞ്ഞു.