നോമ്പുകാലത്ത് ഭക്ഷണസാധനങ്ങൾ പുറത്ത് വിൽക്കുന്നത് തടഞ്ഞ് റാസൽഖൈമ

Share

റാസൽഖൈമ: റമദാൻ ദിനങ്ങൾ ആരംഭിച്ചതോടെ നോമ്പുകാലത്ത് ഭക്ഷണം വിൽക്കുന്നത് റാസൽഖൈമ നഗരസഭ വിലക്കി. കടകൾക്ക് പുറമെ പുറത്ത് ഭക്ഷണസാധനങ്ങൾ വിൽക്കുന്നതാണ് ഇപ്പോൾ വിലക്കിയത്. ഇനിമുതൽ സമൂസ, കട്‌ലറ്റ് എന്നിവ ഉൾപ്പെടെയുള്ള സാധനങ്ങൾ ഉണ്ടാക്കി പുറത്തുവെച്ച് വിൽക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളിലും അറവുശാലകളിലും വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുന്നതാണ്. നിയമം ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കുമെന്ന് പൊതു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ ആദിൽ അൽ സുവൈദി അറിയിച്ചു.
റസ്റ്ററന്റുകൾ, കഫറ്റീരിയകൾ, കേറ്ററിങ് കമ്പനികൾ എന്നിവയ്ക്ക് പുറമെ ഹൈപ്പർ മാർക്കറ്റുകളിലും പരിശോധനയുണ്ടാകും. ആരോഗ്യപരമായ നിയമങ്ങൾ പാലിക്കണം. ഭക്ഷണ ശാലകളിൽ മാത്രമല്ല, മറ്റു ചില സ്ഥലങ്ങളിലും പരിശോധന നടത്തും. അതേസമയം ആരോഗ്യ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പാർലറുകളിൽ പരിശോധന നടത്തും. മൈലാഞ്ചി ഉൽപന്ന വിൽപനകേന്ദ്രങ്ങൾ, ജിം, ഹുക്ക സൗകര്യമുള്ള കോഫി ഷോപ്പുകൾ എന്നിവിടങ്ങളിൽ എല്ലാം പരിശോധന നടത്തുന്നതാണ്.