തിരുവനന്തപുരം: ഒരുദിവസത്തെ ഡ്രൈവിങ് ടെസ്റ്റുകള്‍ പരമാവധി 50 തിൽ മാത്രമായി ചുരുക്കിയ മന്ത്രിയുടെ നിർദേശത്തിനെതിരെ പ്രതിഷേധം. ഈ നിർദേശം അറിയാതെ നേരത്ത ഡേറ്റ് കിട്ടിയതിനനുസരിച്ച് ടെസ്റ്റിനെത്തിയവർ വലഞ്ഞതിനെ തുടർന്നാണ് പ്രതിഷേധം. ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാര്‍ ഓണ്‍ലൈനില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
അതേസമയം കൂടുതല്‍ അപേക്ഷകര്‍ക്ക് മിക്ക ഓഫീസുകളിലും ടെസ്റ്റിന് ഇന്ന് അവസരം നല്‍കിയിട്ടുണ്ട്. എന്നാൽ നിർദ്ദേശപ്രകാരം ഡ്രൈവിംഗ് ടെസ്റ്റിൽ എണ്ണം പരിമിതപ്പെടുത്തുന്നതായിരിക്കും. മന്ത്രി പുറപ്പെടുവിച്ച ഈ തീരുമാനം വിചിത്രമായ നിർദേശമാണെന്നും ബഹിഷ്‌കരണം ഉൾപ്പെടെയുള്ള പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നാണ് ആള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്‌ക്രടേഴ്‌സ് ആന്‍റ് വര്‍ക്കേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ തീയതി കിട്ടിയ എല്ലാവര്‍ക്കും ടെസ്റ്റ് നടത്തണമെന്നാണ് ആവശ്യം. നിലവിൽ 100 മുതൽ 180 വരെ ടെസ്റ്റ് നടത്തുന്ന സ്ഥലങ്ങളിൽ ആരെയാണ് ഒഴിവാക്കേണ്ടതെന്നും എന്ത് മാനദണ്ഡമാണ് സ്വീകരിക്കേണ്ടതെന്നതിലും വ്യക്തതയില്ലെന്നാണ് ഡ്രൈവിങ് സ്‌കൂളുകൾ പറയുന്നത്.
ഡ്രൈവിങ് ടെസ്റ്റ് പരിമിതപ്പെടുത്തിയതിനെതിരെ പ്രതിഷേധം
