മലപ്പുറം: സുഹൃത്തിനായി ഗൾഫിലേക്കു പോകുന്ന മറ്റൊരു സുഹൃത്തിന്റെ കയ്യിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കേസിൽ പ്രതിയെ വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. മാംസ പാക്കറ്റിനുള്ളിലാണ് പ്രതിയായ ഓമാനൂർ സ്വദേശി പി.കെ.ഷമീം (23) കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രവാസിയായ ഓമാനൂർ സ്വദേശി ഫൈസൽ ലീവ് കഴിഞ്ഞ് തിരിച്ചുപോകുമ്പോൾ ഗൾഫിലുള്ള സുഹൃത്തിനു നൽകാൻ നാട്ടിലുള്ള സുഹൃത്ത് ഏൽപ്പിച്ച മാംസപ്പൊതി സംശയം തോന്നി അഴിച്ചുനോക്കിയപ്പോഴാണ് പ്ലാസ്റ്റിക് കവറിൽ പ്ലാസ്റ്ററിട്ട് ഒട്ടിച്ച പൊതി കാണാനിടയായത്. പരിശോധനയിൽ കഞ്ചാവാണെന്നു വ്യക്തമാവുകയും തുടർന്ന് ഫൈസൽ വാഴക്കാട് സ്റ്റേഷനിൽ പരാതി നൽകിയ ശേഷം ചൊവ്വാഴ്ച പുലർച്ചെ ഗൾഫിലേക്കു പോവുകയുമായിരുന്നു. തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുവൈത്ത് വിമാനത്താവളത്തിൽ കാത്തിരുന്ന സുഹൃത്തിനോട് ഫൈസൽ കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.
വിമാനത്താവളത്തിൽ നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരം നിയമം പാലിക്കാതെയാണ് ജനങ്ങൾ വിമാനത്താവളങ്ങളിലേയ്ക്ക് പ്രവേശിക്കുന്നത്. നിരോധിത വസ്തുക്കളുടെ വിവരങ്ങളും, നിയമ മാനദണ്ഡങ്ങളും മുൻകൂട്ടി അറിയിച്ചിട്ടുള്ളതിനാൽ ജനങ്ങൾ നിയമം അറിഞ്ഞ് വേണം വിമാനത്തവാളങ്ങളിലേയ്ക്ക് പ്രവേശിക്കേണ്ടത്. ഇല്ലാത്തപക്ഷം ഇനി കർശന നടപടി എടുക്കുന്നതായിരിക്കും.