കേന്ദ്രനയത്തിനെതിരെ പ്രധിഷേധവുമായി കേരളം

Share

ന്യൂഡൽഹി: കേന്ദ്ര അവഗണനയ്‌ക്കെതിരെ പ്രതിഷേധജ്വാലയായി കേരളം. മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് ദില്ലിയിൽ സമരം ചെയ്യും. കേരളത്തിൻ്റെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. മോദി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ഇന്നലെ കർണാടകം ദില്ലിയിൽ സമരം ചെയ്തിരുന്നു. അസമത്വത്തിനെതിരെ ആര് പോരാടിയാലും അവർക്കൊപ്പം നിൽക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു.
ഇന്ന് പകൽ 11 മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരും എം എൽ എമാരും എൽ എഡി എഫ് എം പി മാരും ദില്ലി ജന്ദർമന്തറിലേക്ക്‌ മാർച്ച്‌ നടത്തും. വികസനമുരടിപ്പുണ്ടാക്കി സർക്കാരിന്റെ ജനസ്വാധീനം കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടത്തുന്ന ആസൂത്രിത നീക്കത്തിനെതിരെയാണ്‌ പ്രക്ഷോഭം. കേരളത്തിൻ്റെ സമരത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പൂർണ പിന്തുണറിയിച്ചു. സമരത്തിന് ഐകൃദാർഡ്യം പ്രഖ്യാപിച്ച് സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഇന്ത്യ സഖ്യത്തിലെ എല്ലാ നേതാക്കളെയും സമരത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.