ഷാർജ: നൂതന സാങ്കേതികവിദ്യയുടെ ഉദ്ദാഹരണമാണ് ഷാർജ. മാറ്റങ്ങൾ വരുമ്പോൾ വികസനരാജ്യമെന്ന നിലയിൽ ഷാർജ എന്നും തിളങ്ങുകയാണ്. പുതിയസാങ്കേതികവിദ്യ എന്ന രീതിയിൽ ഉപഭോക്താക്കൾക്കായി കാറോടിച്ച് ചുറ്റിക്കറങ്ങാവുന്ന മാൾ നിർമിക്കാനൊരുങ്ങി ഷാർജ. ഇലക്ട്രിക് കാറുകൾക്ക് പ്രവേശനം അനുവദിക്കുന്ന മാൾ എന്ന പുതിയ പദ്ധതിയുമായി പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ഇമാർ സ്ഥാപകൻ മുഹമ്മദ് അൽ അബ്ബാറാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ഷാർജ സംരംഭകത്വ ഫെസ്റ്റിവൽ (എസ്.ഇ.എഫ്) വേദിയിൽ സംസാരിക്കവെയാണ് ഈ അറിയിപ്പ്.
ദുബൈ ക്രീക്ക് ഹാർബറിലാണ് മാൾ നിർമിക്കുക. ആദ്യമായാണ് ഒരു മാളിനുള്ളിൽ കാറുകൾക്ക് പ്രവേശനം നൽകുന്ന പദ്ധതിയുമായി മുന്നോട്ടുവരുന്നത്. മാളിനൊപ്പം ഭംഗിയുള്ള ടവറുണ്ടാകുമെന്നും അതു ബുർജ് ഖലീഫയെക്കാൾ ചെറുതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ടവറിന് അംഗീകാരം നൽകിക്കഴിഞ്ഞിട്ടുള്ളതിനാൽ നിർമാണപ്രവർത്തനങ്ങൾ വൈകാതെ ആരംഭിക്കുന്നതാണ്. ഭംഗിയിൽ അത് മർലിൻ മൺറോ എന്ന അമേരിക്കൻ സിനിമാ നടിയെ ഓർമപ്പെടുത്തുന്ന രീതിയിൽ, ബുർജ് ഖലീഫയുടെ ‘പെൺ’ പതിപ്പായിരിക്കും ടവറെന്നും ഇതിന്റെ ആദ്യ ചിത്രങ്ങൾ അടുത്ത മാസങ്ങളിൽ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.