റിയാദ്: റിയാദിലെ ദർഇയ്യയിൽ ലോക കാറോട്ടതാരങ്ങൾ മാറ്റുരക്കും. എ.ബി.ബി ഫോർമുല ഇ-വേൾഡ് ചാമ്പ്യൻഷിപ് 10 ആം സീസണിന്റെ രണ്ടും മൂന്നും റൗണ്ട് മത്സരങ്ങളാണ് ഇന്നും നാളെയുമായി നടക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാറോട്ട മത്സരങ്ങളിൽ ഒന്നിന് വീണ്ടും ആതിഥേയത്വം വഹിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് കായിക മന്ത്രിയും സൗദി ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി ചെയർമാനുമായ അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ പറഞ്ഞു. ദർഇയ്യ തുടർച്ചയായി ആറാം തവണയാണ് മത്സരത്തിന് വേദിയാകുന്നത്. കായിക മേഖലക്ക് വലിയ പിന്തുണ നൽകുന്നതിനാൽ ഇത് കൂടുതൽ അന്താരാഷ്ട്ര കായിക പരിപാടികൾക്കും മത്സരങ്ങൾക്കും ആതിഥേയത്വം നൽകി മുന്നോട്ടുപോകാൻ പ്രാപ്തരാക്കുമെന്നാണ് സൽമാൻ രാജാവും കിരീടാവകാശിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ അറിയിച്ചത്. ജിദ്ദയിൽ വരുന്ന മാർച്ചിൽ ഫോർമുല വൺ എസ്.ടി.സി സൗദി ഗ്രാൻഡ് പ്രിക്സും നടക്കും. യുവതി യുവാക്കളുടെ കഴിവ് ലോകത്തിനു മുമ്പാകെ ഉയർത്തിക്കാട്ടാനും, എല്ലാ പ്രഫഷനലിസത്തോടെ, ഉയർന്ന തലത്തിലും അന്തർദേശീയ നിലവാരത്തിലും ഈ കായിക മത്സരങ്ങൾ കൈകാര്യംചെയ്യാനുമാണ് ഇത്തരം മത്സരങ്ങൾ നടത്തുന്നതെന്നാണ് സൗദി കായികമന്ത്രി അറിയിച്ചത്.