ഷാർജ: ഷാർജ ലൈറ്റ്‌സ് ഫെസ്റ്റിവലിന് മുന്നോടിയായി യൂണിവേഴ്സിറ്റി സിറ്റി ഹാളിലേക്കുള്ള റോഡ് അടച്ചിടും. നിർമ്മാണപ്രവർത്തനം നടക്കുന്നതിനാലാണ് മേഖലയിലെ ചില റോഡുകൾ അടച്ചിടുന്നതെന്നാണ് ഷാർജ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ മുന്നറിയിപ്പ്. ജനുവരി 23 മുതൽ ഫെബ്രുവരി 21 വരെയാണ് അടച്ചുപൂട്ടുന്നത്. വാഹനമോടിക്കുന്നവർക്ക് കൂടുതൽ വ്യക്തത ലഭിക്കാനായി ട്രാൻസ്‌പോർട്ട് അതോറിറ്റി യാത്രാമാർഗവും തെയ്യാറാക്കിയിട്ടുണ്ട്. മാർഗരേഖ പ്രകാരം ചുവപ്പ് നിറത്തിൽ ഹൈലൈറ്റ് ചെയ്ത റൂട്ട് പൂർണ്ണമായും അടയ്ക്കുന്നതാണ്. നിലവിൽ ബദൽ റൂട്ടുകൾ ഉപയോഗിക്കാനും; ട്രാഫിക്, ദിശാസൂചനകൾ പാലിക്കാനും, ഗതാഗതക്കുരുക്ക് ഒഴിവാക്കാനും വാഹനമോടിക്കുന്നവരോട് ഷാർജ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.