ഹോം ​ഡെ​ലി​വ​റി മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശി​ക​ൾ​ക്ക്​ യൂണിഫോം നി​ർ​ബ​ന്ധ​മാക്കും

Share

റി​യാ​ദ്​: ഹോം ​ഡെ​ലി​വ​റി മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശി​ക​ൾ​ക്ക്​ യൂണിഫോം നി​ർ​ബ​ന്ധ​മാ​ക്കി സൗ​ദി പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി. ​ഉ​പ​ഭോ​ക്തൃ വ​സ്​​തു​ക്ക​ൾ വീ​ടു​ക​ളി​ലെ​ത്തി​ച്ച്​ ന​ൽ​കു​ന്ന ഹോം ​ഡെ​ലി​വ​റി ജീ​വ​ന​ക്കാ​രു​ടെ വാ​ഹ​ന​യാ​ത്ര​ക്ക്​ മാ​ന​ദ​ണ്ഡം നി​ശ്ച​യി​ച്ചുള്ള ഉ​ത്ത​ര​വി​ലാ​ണ്​ ഇ​ക്കാ​ര്യം പുറപ്പെടുവിക്കുന്നത്. നിലവിൽ ഡെ​ലി​വ​റി ജീവനക്കാർക്ക് നി​ര​വ​ധി നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ബ​ന്ധ​ന​ക​ളു​മാ​ണ്​ സൗ​ദി പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്​.
ഉത്തരവ് പ്രകാരം മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തിന് നി​യ​ന്ത്ര​ണ​മേർപ്പെടുത്തുകയും,
14 മാ​സ​ത്തി​നു​ള്ളി​ൽ ലൈ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്പ​നി​ക​ൾ വ​ഴി ജോ​ലി ചെ​യ്യാ​നായി സൗ​ദി​യി​ത​ര ജോ​ലി​ക്കാ​രെ ഏർപെടുത്തുന്നതുമാണ്. എന്നാൽ ഈ മേഖലയിൽ​ സ്വ​ദേ​ശി​ക​ൾ​ക്ക്​ സ്വ​യം തൊ​ഴി​ൽ അ​നു​വ​ദി​ക്കുമെന്നും, സൗ​ദി അ​ല്ലാ​ത്ത ജീവനക്കാരെ അതിൽ നിന്ന് ത​ട​യുമെന്ന നിർദ്ദേശവുമുണ്ട്. ഘ​ട്ട​ങ്ങ​ളാ​യാ​ണ്​ ഈ ​തീ​രു​മാ​ന​ങ്ങ​ൾ നടപ്പിലാക്കുന്നത്. ഹോം ​ഡെ​ലി​വ​റി മേ​ഖ​ല​യെ നി​യ​ന്ത്രി​ക്കു​ക, ഡ്രൈ​വ​ർ​മാ​രു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ക, വി​ശ്വാ​സ്യ​ത​യു​ടെ​യും സു​ര​ക്ഷ​യു​ടെ​യും നി​ല​വാ​രം വ​ർ​ധി​പ്പി​ക്കു​ക എ​ന്നി​വ ലക്ഷ്യമിട്ടാണ് തീരുമാനം നടപ്പാക്കുന്നത്. മാത്രമല്ല പുതിയ മാനദണ്ഡങ്ങൾ വരുന്നതോടെ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വ​ർ​ധി​ക്കുകയും, ഡെ​ലി​വ​റി മേ​ഖ​ല​യി​ൽ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.