ബിൽക്കീസ് ബാനു കേസിലെ കുറ്റവാളികൾ നൽകിയ ഹരജി സുപ്രീംകോടതി തള്ളി

Share

ന്യൂഡൽഹി: ജയിലിൽ കീഴടങ്ങാൻ സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് ബിൽക്കീസ് ബാനു കേസിലെ കുറ്റവാളികൾ നൽകിയ ഹരജി സുപ്രീംകോടതി തള്ളി. ജനുവരി 21ന് തന്നെ മുഴുവൻ കുറ്റവാളികളും ജയിലിലെത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ബി​ൽ​ക്കീ​സ് ബാ​നു കേ​സി​ൽ ജ​യി​ലി​ൽ കീ​ഴ​ട​ങ്ങാ​ൻ കൂ​ടു​ത​ൽ സ​മ​യം​തേ​ടി കഴിഞ്ഞ ദിവസമാണ് അ​ഞ്ചു കു​റ്റ​വാ​ളി​ക​ൾ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച് ഹർജി നൽകിയത്. ഗോ​വി​ന്ദ് ന​യി, പ്ര​ദീ​പ് മൊ​ർ​ദി​യ, ബി​പി​ൻ ച​ന്ദ്ര ജോ​ഷി, ര​മേ​ഷ് ച​ന്ദ​ന, മി​തേ​ഷ് ഭ​ട്ട് എ​ന്നി​വ​രാ​ണ് അ​പേ​ക്ഷ ന​ൽ​കി​യ​ത്.
ശി​ക്ഷാ കാ​ലാ​വ​ധി തീ​രും​മു​മ്പ് 2022 ലെ ​സ്വ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ 11 കു​റ്റ​വാ​ളി​ക​ളെ വി​ട്ട​യ​ച്ച​ത് റ​ദ്ദാ​ക്കി​യ സു​പ്രീം​കോ​ട​തി ഇ​തി​ന് ഉ​ത്ത​ര​വി​ട്ട ഗു​ജ​റാ​ത്ത് സ​ർ​ക്കാ​റി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു. ര​ണ്ടാ​ഴ്ച​ക്ക​കം കു​റ്റ​വാ​ളി​ക​ൾ കീ​ഴ​ട​ങ്ങാ​നും ജ​നു​വ​രി എ​ട്ടി​ന്റെ വി​ധി​യി​ൽ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​വ​രി​ൽ അ​ഞ്ചു​പേ​രാ​ണ് മോ​ശം ആ​രോ​ഗ്യം, ശ​സ്ത്ര​ക്രി​യ, മ​ക​ന്റെ വി​വാ​ഹം, വി​ള​വെ​ടു​പ്പ് എ​ന്നീ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് കൂ​ടു​ത​ൽ സ​മ​യം തേ​ടി സു​പ്രീം​കോ​ട​തി​യി​ൽ എ​ത്തി​യ​ത്. 2002ൽ ​ഗു​ജ​റാ​ത്ത് വം​ശ​ഹ​ത്യ​ക്കി​ടെ ഗ​ർ​ഭി​ണി​യാ​യ ബി​ൽ​ക്കീ​സ് ബാ​നു​വി​നെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും ഇ​വ​രു​ടെ മൂ​ന്ന​ര​വ​യ​സ്സു​ള്ള മ​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴു കു​ടും​ബാം​ഗ​ങ്ങ​ളെ കൊ​ല​പ്പെ​ടു​ത്തു​ക​യും​ചെ​യ്ത കേ​സി​ലാ​ണ് 11 പേ​രെ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച​ത്.