ജപ്പാനെയും ബ്രിട്ടനെയും പിന്തള്ളി ഇന്ത്യ മുന്നോട് കുതിക്കുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ 75 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയെന്നാണ് സ്പീഡ് ടെസ്റ്റ് സൈറ്റായ ഊക്ക്‌ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ വികസന നേട്ടത്തിൽ ഇന്ത്യ പത്താം സ്ഥാനത്താണ് എത്തിയിരിക്കുന്നത്. ആദ്യ സ്ഥാനങ്ങളില്‍ യുഎഇയും ദക്ഷിണ കൊറിയയുമാണ് പട്ടികയില്‍. ഇവര്‍ക്ക് പിന്നിലായി മലേഷ്യ, ഖത്തര്‍, ബ്രസീല്‍, ഡൊമിനിക്കന്‍ റിപ്പബ്ലിക്, കുവൈത്ത്, മക്കാവു,സിംഗപ്പൂര്‍ എന്നിവരും സ്ഥാനം പിടിച്ചിട്ടുണ്ട്.
നിലവിൽ 5ജി നെറ്റ്‌വര്‍ക്ക് വേഗതയില്‍ മൂന്നിലെത്തിയിരിക്കുകയാണ് ഇന്ത്യ. അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് 5ജി. ഇപ്പോള്‍ ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങള്‍ 5ജിയില്‍ വന്‍തുക ചെലവഴിച്ച് ഗവേഷണങ്ങള്‍ നടത്തുന്നതിന്റെ തിരക്കിലാണ്. അതിനാൽ തന്നെ ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങി സാങ്കേതികവിദ്യകള്‍ ലോകത്തെ മാറ്റിമറിക്കാനൊരുങ്ങുകയാണ്.
വേഗത കൂടിയ 5 ജി ഇന്റര്‍നെറ്റ് നിലവിലെ മൊബൈല്‍ ടവറുകളുടേത് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചായിരിക്കില്ല സ്ഥാപിക്കുന്നത്. 4ജിയെ അപേക്ഷിച്ച് ചെറിയ തരംഗദൈര്‍ഘ്യവും വലിയ ഫ്രീക്വന്‍സിയുമുള്ള തരംഗങ്ങളാണു 5ജിയില്‍ നിന്ന് ലഭ്യമാകുന്നതിനാൽ 24 മുതല്‍ 90 ജിഗാഹെര്‍ട്‌സ് ഫ്രീക്വന്‍സിയിലാണ് ഇത് പ്രവര്‍ത്തിക്കുക. ആയതിനാൽ നിരവധി 5ജി ടവറുകളാണ് ഒരു മേഖലയില്‍ സ്ഥാപിക്കേണ്ടി വരിക. ഇതിനിടയില്‍ 5ജിക്കെതിരെ നടക്കുന്ന കുപ്രചരണങ്ങളില്‍ പലതും യാതൊരു അടിസ്ഥാനവുമില്ലാത്ത ഗൂഢാലോചനാ സിദ്ധാന്തങ്ങളാണെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.