ദുബായ്: ഓര്‍ഗാനിക് നാച്ചുറല്‍ എക്‌സ്‌പോ 2023 ആഘോഷങ്ങള്‍ക്ക് ദുബൈയില്‍ തുടക്കമായി. ദുബൈ വേള്‍ഡ് സെന്ററില്‍ ഡിസംബര്‍ 12 ന് ആരംഭിച്ച ഓര്‍ഗാനിക് ആന്‍ഡ് നാച്ചുറല്‍ പ്രൊഡക്ട്സ് എക്സ്പോ വ്യാഴാഴ്ചയാണ് സമാപിക്കുന്നത്. കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രാലയത്തിന്റെ രക്ഷാകര്‍തൃത്വത്തില്‍ ആരംഭിച്ച മേള ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എന്‍ജി. ദാവൂദ് അബ്ദുറഹ്‌മാന്‍ അല്‍ ഹജ്രി ഉദ്ഘാടനം ചെയ്തു.
63 രാജ്യങ്ങളില്‍നിന്നായി 300 ലേറെ പ്രദര്‍ശകര്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള ഭക്ഷണപാനീയങ്ങള്‍, ആരോഗ്യം, സൗന്ദര്യം, ജീവിതം, പരിസ്ഥിതി തുടങ്ങിയ 5 പ്രകൃതിദത്ത വിപണി വിഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് ഈ മേള സംഘടിപ്പിക്കുന്നത്. കൂടാതെ മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയില്‍ നിന്നുള്ള ജൈവ, പ്രകൃതി, പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങളുടെ പ്രമുഖ പ്രദര്‍ശനവും നടത്തുന്നുണ്ട്. പഴങ്ങളും പച്ചക്കറികളും മുതല്‍ ഓര്‍ഗാനിക് ചായപ്പൊടിയും കോഫിയും വരെയുള്ള വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ പ്രദര്‍ശനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ 21 വര്‍ഷമായി തുടരുന്ന എക്‌സ്‌പോയില്‍ ഇത്തവണ സൂപ്പര്‍ഫുഡ് പവിലിയന്‍, ഇന്‍ഗ്രീഡിയന്റ് സെഷന്‍, ഫ്രഷ് ആന്‍ഡ് പെരിഫറബ്ള്‍സ് കോര്‍ണര്‍, ഡേറ്റ്‌സ് പവിലിയന്‍ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.