സ്വര്‍ണവില കുതിക്കുന്നു; പവന് 47,080 രൂപ

Share

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുതിക്കുന്നു. ഗ്രാമിന് ഇന്നുമാത്രം 40 രൂപ വര്‍ധിച്ച് 5885 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 47,080 രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് ഇന്നലത്തെ വിലയില്‍ നിന്ന് വര്‍ദ്ധിച്ചത്. വില കൂടിയെങ്കിലും സ്വര്‍ണവ്യാപാരത്തില്‍ കുറവ് സംഭവിക്കുന്നില്ലെന്നതാണ് വ്യാപാരികള്‍ പറയുന്നത്. സ്വര്‍ണത്തെ മറ്റേതൊരു നിക്ഷേപത്തേക്കാളും സുരക്ഷിതമായി കാണുന്നതു കൊണ്ടാണ് കൂടുതല്‍ പേര്‍ വിലവര്‍ദ്ധനയിലും വാങ്ങാനെത്തുന്നത്. 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 5,885 രൂപയും 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6,420 രൂപയുമാണ് നിരക്ക്.

അന്താരാഷ്ട്ര മാര്‍ക്കറ്റിലെ സ്വര്‍ണത്തിന്റെ വില, ഡോളറുമായി രൂപയുടെ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയാണ് സ്വര്‍ണവില നിയന്ത്രിക്കുന്നതിലെ പ്രധാന മാനദണ്ഡം. കഴിഞ്ഞ 10 ദിവസത്തെ സ്വര്‍ണവില പരിശോധിച്ചാല്‍ നവംബര്‍ 25 മുതല്‍ ഡിസംബര്‍ നാല് വരെയുള്ള തിയതികളില്‍, നവംബര്‍ 30-ന് മാത്രമാണ് സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയത്. അതിന് മുമ്പുള്ള ദിവസങ്ങളില്‍ വ്യാപാരം നടന്നതിനേക്കാള്‍ ഗ്രാമിന് 60 രൂപ അന്നേദിവസം കുറഞ്ഞിരുന്നു. മറ്റ് ദിവസങ്ങളിലെല്ലാം സ്വര്‍ണവില ദിനംപ്രതി കൂടുകയായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വില വര്‍ധനയിലാണ് നിലവില്‍ സ്വര്‍ണത്തിന്റെ വ്യാപാരം നടക്കുന്നത്.