ദുബായ്: പോരാട്ടഭൂമികയില്‍ രാജ്യത്തിനുവേണ്ടി ജീവന്‍ നഷ്ടപ്പെട്ട ധീര യോദ്ധാക്കള ആദരിക്കുന്നതിനും അവരുടെ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നതിനുമായി യു.എ.ഇ ഇന്ന് നവംബര്‍ 30-ന് അനുസ്മരണ ദിനമായി ആചരിക്കുകയാണ്. രാജ്യസുരക്ഷയ്ക്കായ് നിസ്വാര്‍ത്ഥമായ സേവനം നല്‍കുന്നതിനിടെ ജീവന്‍ ത്യജിക്കേണ്ടിവന്ന ധീരയോദ്ധാക്കളുടെ ത്യാഗത്തിനും മാതൃസ്‌നേഹത്തിനും ഈ അനുസ്മരണ ദിനത്തില്‍ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആദരാഞ്ജലി അര്‍പ്പിച്ചു. യുഎഇ-യുടെ മൂല്യങ്ങളും പരമാധികാരവും ഉയര്‍ത്തിപ്പിടിച്ച് പോരാടിയ സേനാംഗങ്ങളെ ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കാനുള്ള അവിസ്മരണീയവും പ്രധാന്യവുമേറിയ ചരിത്ര മുഹൂര്‍ത്തമാണ് ഈ അനുസ്മരണ ദിനമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. മാതൃരാജ്യത്തിന്റെ മാനം കാക്കാന്‍ നെഞ്ച് വിരിച്ചുനിന്ന് പോരാടിയ ധീരപോരാളികള്‍ നാടിന് നല്‍കിയ സംഭാവനകള്‍ വരാനിരിക്കുന്ന തലമുറകള്‍ക്ക് പ്രചോദനമാകുമെന്നും അതുവഴി ദേശസ്‌നേഹം കാത്തുസൂക്ഷിക്കുന്ന ഓരോ പൗരനും അഭിമാനത്തിന്റെയും ബഹുമാനത്തിന്റെയും ചിഹ്നങ്ങളായി പ്രവര്‍ത്തിക്കാന്‍ പ്രേരകമാകുമെന്നും ഹിസ് ഹൈനസ് ഓര്‍മ്മിപ്പിച്ചു.