ഷാര്‍ജ: രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകന്‍ പുന്നക്കന്‍ മുഹമ്മദലിയുടെ അഞ്ചാമത് പുസ്തകമായ ‘കാല്‍പ്പാടുകള്‍’ 42-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. യു.എ.ഇ-യിലെ പ്രമുഖ പബ്ലിക്കേഷൻസായ ചിരന്തനയാണ് പ്രസാധകർ. ചിരന്തന പ്രസിദ്ധീകരിക്കുന്ന 40-ാമത് പുസ്തകമാണ് പുന്നക്കൻ മുഹമ്മദലിയുടെ ‘കാൽപ്പാടുകൾ’. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (KPCC) നിര്‍വ്വാഹക സമിതി അംഗം എന്‍. സുബ്രമണ്യന്‍ ‘ഇന്‍ക്കാസ്’ യു.എ.ഇ കമ്മിറ്റി പ്രസിഡണ്ട് മഹാദേവന്‍ വാഴശ്ശേരിക്ക് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. പുന്നക്കന്‍ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ: വൈ.എ റഹീം, ക്രസന്റ് സ്‌കൂള്‍ ചെയര്‍മാന്‍ ജമാലുദ്ദീന്‍ സാഹിബ്, ഷാര്‍ജ ബുക്ക് ഫെയര്‍ കോ-ഓഡിനേറ്റര്‍ മോഹന്‍കുമാര്‍, അക്കാഫ് അസോസിയേഷന്‍ ഡയറക്ടര്‍ മച്ചിങ്ങല്‍ രാധാകൃഷ്ണന്‍, മാസ് ഷാര്‍ജ പ്രസിഡണ്ട് വാഹിദ് നാട്ടിക, എഴുത്തുകാരികളായ സുധീര, മുന്‍താസ്, ദര്‍ശന പ്രസിഡണ്ട് സി.പി ജലീല്‍, സിന്ധു ടീച്ചര്‍, ഗീത മോഹന്‍ കുമാര്‍, വി.ടി.വി ദാമോദരന്‍, ബല്‍ക്കീസ് മുഹമ്മദലി, വൈ.എ സാജിദ തുടങ്ങി നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ പുസ്തക പ്രകാശനത്തിന് സാക്ഷ്യം വഹിച്ചു.