യുഎഇ-യില്‍ പെട്രോളിനും ഡീസലിനും വില കുറഞ്ഞു; പുതുക്കിയ വില നാളെ മുതല്‍

Share

ദുബായ്:  യുഎഇ-യില്‍ 2023 നവംബര്‍ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു. പുതുക്കിയ വിലയനുസരിച്ച് നവംബര്‍ മാസത്തില്‍ പെട്രോളിന് 41 ഫില്‍സും ഡീസലിന് 15 ഫില്‍സും കുറവുണ്ടാകും. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന്  നവംബര്‍ മാസത്തില്‍ 3 ദിര്‍ഹം 03 ഫില്‍സായിരിക്കും വില. അതേസമയം ഒക്ടോബറില്‍ 3 ദിര്‍ഹം 44 ഫില്‍സായിരുന്നു. നവംബർ മാസത്തില്‍ 41 ഫില്‍സിന്റെ കുറവാണ് അനുഭവപ്പെടുക. വിപണിയില്‍ സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് നവംബര്‍ മാസത്തില്‍ 2.92 ദിര്‍ഹമായി പുതുക്കി നിശ്ചയിച്ചു. ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോള്‍ സ്പെഷ്യല്‍ 95-ന് 41 ഫില്‍സിന്റെ കുറവ് ലഭിക്കും. ഒക്ടോബറില്‍ സ്പെഷ്യല്‍ 95 പെട്രോളിന് 3.33 ദിര്‍ഹമായിരുന്നു വില.

ഒക്ടോബര്‍ മാസത്തില്‍  3.26 ദിര്‍ഹമായിരുന്ന ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് നവംബര്‍ മാസത്തില്‍ 2.85 ദിര്‍ഹമായിരിക്കും വില. അതായത് 41  ഫില്‍സിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നവംബറിലെ പുതുക്കിയ വില അനുസരിച്ച് ഡീസല്‍ ലിറ്ററിന് 3.42 ദിര്‍ഹം നല്‍കണം. ഒക്ടോബര്‍ മാസത്തില്‍ ഡീസല്‍ ലിറ്ററിന് 3.57 ദിര്‍ഹമായിരുന്നു. 15 ഫില്‍സിന്റ കുറവ് ഡീസലിന് ലഭിക്കും. പുതുക്കിയ വില നാളെ 2023 നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് യുഎഇ ഇന്ധന വില സമിതി അറിയിച്ചു.