സ്വപ്ന യാത്രയ്ക്കായി കരുത്തന്‍ ബൈക്ക്; ട്രയംഫ് സ്‌ക്രാംബ്ലര്‍ 400 എക്സ് ഇന്ത്യന്‍ വിപണിയില്‍

Share

NEWS DESK: ഇരുചക്രവാഹനങ്ങളിലെ കരുത്തന്‍ എന്ന വിശേഷിപ്പിക്കുന്ന ട്രയംഫ് സ്‌ക്രാംബ്ലര്‍ 400 എക്സ് ഇന്ത്യന്‍ വിപണിയില്‍. എത്തിച്ച് ട്രയംഫ് മോട്ടോര്‍ സൈക്കിളാണ് നിര്‍മാതാക്കള്‍. ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ബൈക്കിന്റെ ബുക്കിങ് ആരംഭിച്ചതായി വിതരണക്കാര്‍ അരിയിച്ചു. വിപണിയില്‍ 2.63 ലക്ഷം രൂപ വില വരുന്ന ബൈക്ക് 10,000 രൂപ നല്‍കി ബുക്ക് ചെയ്യാമെന്ന് കമ്പനി വ്യക്തമാക്കി. ബജാജിന്റെ മഹാരാഷ്ടയിലെ ഫാക്ടറിയിലാണ് ഇന്ത്യയ്ക്കകത്തും വിദേശത്തും വില്‍പനയ്ക്കു വേണ്ട ട്രയംഫ് സ്‌ക്രാംബ്ലര്‍ 400 എക്സ് ബൈക്കുകള്‍ നിര്‍മ്മിക്കുന്നത്.

പുതിയ ഫ്രെയിമിലാണ് ട്രയംഫ് സ്‌ക്രാംബ്ലര്‍ 400 എക്സ് നിര്‍മിച്ചിരിക്കുന്നത്. മുന്നില്‍ 43 എംഎം അപ്സൈഡ് ഡൗണ്‍ ബിഗ് പിസ്റ്റണ്‍ ഫോര്‍ക്കുകള്‍, പിന്നില്‍ പ്രീ ലോഡ് അഡ്ജസ്റ്റുമെന്റുള്ള മോണോ ഷോക്കുമാണ് അവതരിപ്പിച്ചിരിക്കുന്നത്. 13 ലിറ്റ കപ്പാസിറ്റിയുള്ള ഇന്ധന ടാങ്കാണ് ബൈക്കിന്റെ പ്രത്യേകത. പച്ച/വെളുപ്പ്, ചുവപ്പ്/കറുപ്പ്, കറുപ്പ്/വെള്ളി നിറങ്ങളില്‍ ട്രയംഫ് സ്‌ക്രാംബ്ലര്‍ 400 എക്സ് ലഭ്യമാണ്.

835 എംഎം ഉയരമുള്ള ട്രയംഫ് സ്‌ക്രാംബ്ലര്‍ 400 എക്സിന് 179 കിലോഗ്രാമാണ് ഭാരം. സ്പീഡ് 400-നെക്കാള്‍ വില കൂടുതലുള്ള സ്‌ക്രാംബ്ലര്‍ മോട്ടോര്‍ സൈക്കിള്‍ റോയല്‍ എന്‍ഫീല്‍ഡ് ഉള്‍പ്പെടെയുള്ള എതിരാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തും. സ്ലിപ്പര്‍ ആന്റ് അസിസ്റ്റ് ക്ലച്ചും സ്റ്റാന്‍ഡേര്‍ഡായി 6 സ്പീഡ് ട്രാന്‍സ്മിഷനുമായിട്ടാണ് ഈ ട്രയംഫ് മോട്ടോര്‍സൈക്കിള്‍ വരുന്നത്.