സതീഷ് കുമാര്‍ ശിവന്‍ പുതിയ ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍

Share

ദുബായ്: ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പുതിയ കോണ്‍സല്‍ ജനറല്‍ ആയി സതീഷ് കുമാര്‍ ശിവന്‍ ചുമതലയേറ്റു. ഔദ്യോഗിക ചുമതലയേറ്റ കോണ്‍സല്‍ ജനറല്‍ കോണ്‍സുലേറ്റിന് മുന്നില്‍ ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാഞ്ജലി അര്‍പ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. 2005 ബാച്ച് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ് സതീഷ് കുമാര്‍ ശിവന്‍. ഇതിനുമുമ്പ്, ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ഡല്‍ഹിയില്‍ മൂന്ന് വര്‍ഷത്തിലേറെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വികസനത്തില്‍ ജോയിന്റ് സെക്രട്ടറി ആയിട്ടായിരുന്നു അദ്ദേഹത്തിന്റെ അവസാന നിയമനം. നേരത്തെ, ദക്ഷിണ കൊറിയയിലെ സിയോളിലെ ഇന്ത്യന്‍ എംബസിയില്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായും അമേരിക്കയിലെ വാഷിംഗ്ടണിലുള്ള ഇന്ത്യന്‍ എംബസിയില്‍ ഫസ്റ്റ് സെക്രട്ടറിയായും സതീഷ് കുമാര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ വിദേശകാര്യ മന്ത്രിയുടെ ഡെപ്യൂട്ടി സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.