ദുബായ്: ദുബായിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് മിറാക്കിള്‍ ഗാര്‍ഡന്‍. 150 ദശലക്ഷത്തിലധികം പൂക്കളുടെ മഹോത്സവമൊരുക്കുന്ന മിറക്കിള്‍ ഗാര്‍ഡന്റെ 12-ാം സീസണ്‍ കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ചതോടെ വിനോദ സഞ്ചാരികളുടെ തിരക്കാണ്. മാള്‍ ഓഫ് എമിറേറ്റ്സ് ബസ് സ്റ്റേഷനില്‍ നിന്ന് മിറാക്കിള്‍ ഗാര്‍ഡനിലേക്കുളള ബസ് സര്‍വീസ് പുനരാരംഭിച്ചതും വിനോദ സഞ്ചാരികള്‍ക്ക് വലിയ അനുഗ്രഹമാണ്. ഇതിനിടെ കൂടുതല്‍ പേരെ ആകര്‍ഷിപ്പിക്കുന്നതിന്റെ ഭാഗമായി മിറക്കിള്‍ ഗാര്‍ഡനിലേക്കുള്ള പ്രവേശന ടിക്കറ്റ് നിരക്കില്‍ ചില നിബന്ധനകളോടെ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തെ സ്ഥിര താമസക്കാരായ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും 65 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്.
മുന്‍ വര്‍ഷം മുതിര്‍ന്നവരുടെ ടിക്കറ്റ് നിരക്ക് 75 ദിര്‍ഹമായിരുന്നു. എന്നാല്‍ 10 ദിര്‍ഹത്തിന്റെ കുറവാണ് ഈ വര്‍ഷം വരുത്തിയിരിക്കുന്നത്. താമസക്കാരായ കുട്ടികള്‍ മുന്‍ വര്‍ഷം 60 ദിര്‍ഹമാണ് നല്‍കിയിരുന്നതെങ്കില്‍ ഇത്തവണ 65 ദിര്‍ഹമാണ് നല്‍കേണ്ടത്. 5 ദിര്‍ഹമിന്റെ വര്‍ധന കുട്ടികളുടെ ടിക്കറ്റിന് ഉണ്ടാകും. വിനോദ സഞ്ചാരികള്‍ക്കും മറ്റ് സന്ദര്‍ശകര്‍ക്കും നിരക്കിളവ് ലഭിക്കില്ലെന്ന് മിറാക്കിള്‍ ഗാര്‍ഡന്‍ അധികൃതര്‍ അറിയിച്ചു. സന്ദര്‍ശക വിഭാഗത്തില്‍ 12 വസിന് മുകളിലുള്ളവര്‍ക്ക് 95 ദിര്‍ഹവും മൂന്നിനും 12-നും ഇടയില്‍ പ്രയമുളളവര്‍ക്ക് 80 ദിര്‍ഹവുമാണ് പ്രവേശന നിരക്ക്. അതേസമയം മൂന്ന് വയസില്‍ താഴയുളള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മിറാക്കിള്‍ ഗാര്‍ഡനിലെ പ്രത്യേക കൗണ്ടറിലൂടെ എമിറേറ്റ്സ് ഐഡി നല്‍കി താമസക്കാര്‍ക്ക് കുറഞ്ഞ നിരക്കിളവിലുള്ള പ്രവേശന ടിക്കറ്റ് സ്വന്തമാക്കാം.