ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ കൈയൊപ്പ്; ഇന്ത്യ നേടിയത് 24 മെഡലുകൾ

Share

ഹാങ്ചൗ: ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ താരങ്ങളുടെ മെഡല്‍ കൊയ്ത്ത് തുടരുന്നു. അഞ്ചാം ദിനമായ ഇന്ന് ഇന്ത്യ ഇതിനോടകം ഒരു സ്വര്‍ണവും ഒരു വെള്ളിയും നേടി. ആറാം സ്വര്‍ണമാണ് പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ടീം ഇനത്തില്‍ ഇന്ത്യ സ്വന്തമാക്കിയത്. ചൈനയെ തകര്‍ത്താണ് സ്വര്‍ണ നേട്ടം. ഇന്ത്യയുടെ സരബ്‌ജോത് സിംഗ്, ശിവ നര്‍വാള്‍, അര്‍ജുന്‍ സിംഗ് ചീമ എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത്. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിംഗില്‍ മാത്രം ഇന്ത്യയുടെ മെഡല്‍ നേട്ടം 13 ആയി. ഇതോടെ 6 സ്വര്‍ണവും 8 വെള്ളിയും 10 വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 24 ആയി. ഇന്ത്യയുടെ സരബ്‌ജോത് സിംഗ്, ശിവ നര്‍വാള്‍, അര്‍ജുന്‍ സിംഗ് ചീമ എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത്. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിംഗില്‍ മാത്രം ഇന്ത്യയുടെ മെഡല്‍ നേട്ടം 13 ആയി. ഇതോടെ 6 സ്വര്‍ണവും 8 വെള്ളിയും 10 വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 24 ആയി.

വനിതകളുടെ 60 കിലോ വിഭാഗം വുഷുവില്‍ ഇന്ത്യയുടെ റോഷിബിന ദേവി വെള്ളി മെഡല്‍ സ്വന്തമാക്കി. ഫൈനലില്‍ ചൈനീസ് താരത്തോടാണ് റോഷിബിന പരാജയപ്പെട്ടത്. 2019ലെ സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ ഇതേ വിഭാഗത്തില്‍ സ്വര്‍ണമെഡല്‍ ജേതാവായിരുന്നു. 2018 ഏഷ്യന്‍ ഗെയിംസില്‍ താരം വെങ്കലം നേടിയിരുന്നു. വനിതകളുടെ 60 കിലോ വിഭാഗം വുഷുവില്‍ ഇന്ത്യയുടെ റോഷിബിന ദേവി വെള്ളി മെഡല്‍ സ്വന്തമാക്കി. ഫൈനലില്‍ ചൈനീസ് താരത്തോടാണ് റോഷിബിന പരാജയപ്പെട്ടത്. 2019ലെ സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ ഇതേ വിഭാഗത്തില്‍ സ്വര്‍ണമെഡല്‍ ജേതാവായിരുന്നു. 2018 ഏഷ്യന്‍ ഗെയിംസില്‍ താരം വെങ്കലം നേടിയിരുന്നു.

ബാഡ്മിന്റണ്‍ വനിതാ വിഭാഗം ടീം ഇനത്തില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പ്രീ ക്വാര്‍ട്ടറില്‍ മംഗോളിയയെ 3-0 ന് പരാജയപ്പെടുത്തി. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യയുടെ സരബ്ജോത് സിങ്ങും അര്‍ജുന്‍ സിങ് ചീമയും ഫൈനലിലെത്തി. ഇരുവരും ഇതിനോടകം ടീം വിഭാഗത്തില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. ബാഡ്മിന്റണ്‍ വനിതാ വിഭാഗം ടീം ഇനത്തില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പ്രീ ക്വാര്‍ട്ടറില്‍ മംഗോളിയയെ 3-0 ന് പരാജയപ്പെടുത്തി. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യയുടെ സരബ്ജോത് സിങ്ങും അര്‍ജുന്‍ സിങ് ചീമയും ഫൈനലിലെത്തി. ഇരുവരും ഇതിനോടകം ടീം വിഭാഗത്തില്‍ സ്വര്‍ണം നേടിയിട്ടുണ്ട്.

ടെന്നീസിലും ഇന്ത്യ മെഡലുറപ്പിച്ചു. പുരുഷ ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ രാംകുമാര്‍ രാമനാഥന്‍-സകേത് മൈനേനി സഖ്യം സെമിയില്‍ പ്രവേശിച്ചു. ചൈനീസ് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍; 6-1,7-6. വനിതകളുടെ ബോക്സിങ് 50കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ നിഖാത് സരീന്‍ ക്വാര്‍ട്ടറിലെത്തി. കൊറിയയുടെ കൊറോങ് ബാകിനെ 5-0 എന്ന സ്‌കോറിനാണ് സരീന്‍ തോല്‍പ്പിച്ചത്.
ടെന്നീസിലും ഇന്ത്യ മെഡലുറപ്പിച്ചു. പുരുഷ ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ രാംകുമാര്‍ രാമനാഥന്‍-സകേത് മൈനേനി സഖ്യം സെമിയില്‍ പ്രവേശിച്ചു. ചൈനീസ് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍; 6-1,7-6. വനിതകളുടെ ബോക്സിങ് 50കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ നിഖാത് സരീന്‍ ക്വാര്‍ട്ടറിലെത്തി. കൊറിയയുടെ കൊറോങ് ബാകിനെ 5-0 എന്ന സ്‌കോറിനാണ് സരീന്‍ തോല്‍പ്പിച്ചത്.