ഒടുവില്‍ കേന്ദ്രത്തിന് വഴങ്ങി; സുരേഷ് ഗോപി സത്യജിത് റേ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍

Share

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തതായി നടന്‍ സുരേഷ് ഗോപിയുടെ പ്രഖ്യാപനം. എന്നാല്‍ ഓഫീസോ ശമ്പളമോ സ്വീകരിക്കില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. പ്രധാനമന്ത്രിയ്ക്കും കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്കും, വകുപ്പ് മന്ത്രി അനുരാഗ് സിംഗ് താക്കൂറിനും നന്ദി അറിയിച്ചു കൊണ്ടാണ് സുരേഷ് ഗോപി ഫേസ്ബുക്കില്‍ സമ്മതം അറിയിച്ചിരിക്കുന്നത്. രാഷ്ട്രീയക്കാരന്റെ എല്ലാ ചുമതലകളും തുടര്‍ന്നും വഹിക്കുമെന്ന ഉറപ്പോടെയാണ് താന്‍ ചുമതലയേല്‍ക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ ഗാന്ധിജയന്തി റാലിക്ക് ഒരു തടസവും ഉണ്ടാകില്ലെന്നും പ്രതിഷേധ മാര്‍ച്ചിനൊപ്പം താനും പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.