കേരളീയം പരിപാടി ബഹിഷ്‌കരിക്കും; സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി പരിപാടി നടത്തുന്നുവെന്ന് യു.ഡി.എഫ്

Share

തിരുവനന്തപുരം: നവംബറില്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച’കേരളീയം’ പരിപാടി ബഹിഷ്‌ക്കരിക്കുമെന്ന് യുഡിഎഫ്. സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി പരിപാടി നടക്കുന്നതെന്നും സര്‍ക്കാരിന്റെ ജന സദസ്സ് ബഹിഷ്‌ക്കരിക്കുമെന്ന് യുഡിഎഫ അറിയിച്ചിരിക്കുന്നത്. നവംബര്‍ ഒന്ന് മുതല്‍ ഒരാഴ്ച തലസ്ഥാനത്ത് കേരളീയം പരിപാടിയും നവംബര്‍ 18 മുതല്‍ 24 വരെ നിയോജക മണ്ഡലങ്ങളില്‍ ജനസദസ്സും നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. മണ്ഡലങ്ങളില്‍ എംഎല്‍എമാരുടെ നേതൃത്വത്തിലുള്ള ജനസദസ്സുകളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തിയുള്ള വികസന സംവാദമാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ രണ്ടും സര്‍ക്കാര്‍ ചെലവിലെ പാര്‍ട്ടി പ്രചാരണ പരിപാടിയെന്നാണ് യുഡിഎഫ് വിമര്‍ശനം. നെല്‍കര്‍ഷകര്‍ക്ക് കുടിശ്ശിക നല്‍കാനിരിക്കെ വന്‍തുക മുടക്കിയുള്ള പ്രചാരണം ശരിയല്ലെന്ന് പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു. മാത്രമല്ല നടത്തിപ്പിനെ കുറിച്ച് പ്രതിപക്ഷവുമായി ഒരു ചര്‍ച്ചയും നടത്തിയില്ലെന്നും യുഡിഎഫ് പറയുന്നു. എന്നാല്‍ വികസന പരിപാടികളില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടെന്ന് പറഞ്ഞാണ് എല്‍ഡിഎഫ് മറുപടി.