ദുബായ്: യുഎഇ-യില്‍ ജോലി ചെയ്യാത്തവര്‍ക്കും രാജ്യത്ത് താമസിക്കാന്‍ സാധിക്കുന്ന വിസകള്‍ നിലവിലുണ്ട്. എന്നാല്‍ ഇതിനെ കുറിച്ച് പലര്‍ക്കും അത്ര ധാരണയില്ല. ഇത്തരം വിസകള്‍ കൈവശമുള്ളവര്‍ക്കും എംപ്ലോയ്‌മെന്റ് വിസക്കാര്‍ ചെയ്യുന്നതുപോലെ രാജ്യത്തെ എമിറേറ്റ്സ് ഐഡി സ്വന്തമാക്കുകയും വീട് വാങ്ങുകയും ഒപ്പം കുടുംബാഗങ്ങളെ സ്പോണ്‍സും ചെയ്യാം. ആ മൂന്ന് വ്യത്യസ്ഥ വിസകള്‍ ഇവയാണ്.
1. റിമോട്ട് വര്‍ക്ക് വിസ
യുഎഇ-ക്ക് പുറത്ത് ജോലി ചെയ്യുന്നവര്‍ക്കാണ് സ്വയം സ്‌പോണ്‍സര്‍ ചെയ്യുന്ന വെര്‍ച്വല്‍ വര്‍ക്ക് വിസയാണ് റിമോട്ട് വര്‍ക്ക് വിസ. റിമോട്ട് വര്‍ക്ക് വിസ ഉണ്ടെങ്കില്‍ സ്‌പോന്‍സറില്ലാതെ തന്നെ യുഎഇ-യില്‍ താമസിക്കാന്‍ കഴിയും. യു.എ.ഇ-ക്ക് പുറത്ത് ജോലി ചെയ്യുന്നവര്‍ക്കാണ് റിമോട്ട് വര്‍ക്ക് വിസ നല്‍കുന്നത്. ഒരു വര്‍ഷത്തേക്കാണ് വിസയുടെ കാലാവധി. ഈ വിസകള്‍ കൈവശമുള്ളവര്‍ക്ക് കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യാനും സാധിക്കും. വര്‍ക്ക് ഫ്രൈം ഹോം പോലെ ജോലി ചെയ്യുന്നവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാം. യുഎഇക്ക് പുറത്തുള്ള ഒരു സ്ഥാപനത്തിന് വേണ്ടിയായിരിക്കണം ജോലി ചെയ്യേണ്ടതെന്നാണ് പ്രധാന നിബന്ധന. പ്രതിമാസം 3,500 യു.എസ് ഡോളര്‍ അതായത് ഏകദേശം 12,853 ദിര്‍ഹം ശമ്പളം ഉണ്ടായിരിക്കണം. വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ആറ് മാസത്തെ കാലാവധിയുള്ള പാസ്‌പോര്‍ട്ട് കൈവശം ഉണ്ടായിരിക്കണം. യുഎഇ-യിലെ ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം.
2. റിയല്‍ എസ്റ്റേറ്റ് നിക്ഷേപക വിസ
യുഎഇയിലെ റിയല്‍ എസ്റ്റേറ്റില്‍ നിങ്ങള്‍ എത്ര തുക നിക്ഷേപിച്ചു എന്നതിന് അനുസരിച്ച് ഈ വിസയ്ക്ക് അപേക്ഷിക്കാം. രണ്ട് അല്ലെങ്കില്‍ 10 വര്‍ഷത്തെ വിസയായിരിക്കും ലഭിക്കുക. സ്വയം സ്‌പോണ്‍സര്‍ ചെയ്ത താമസ വിസ നേടാം അല്ലെങ്കില്‍ 10 വര്‍ഷത്തേക്ക് സാധുതയുള്ള ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാം. കുറഞ്ഞത് 750,000 ദിര്‍ഹം മൂല്യമുള്ള സ്വത്ത് സ്വന്തം പേരില്‍ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ പങ്കാളിക്ക് അതേ പണത്തിന്റെ മൂല്യമുള്ള സ്വത്ത് സ്വന്തമായുണ്ടെങ്കില്‍ വിസക്കായി അപേക്ഷിക്കാം. ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റിന്റെ ക്യൂബ് സെന്റര്‍ വഴിയാണ് വിസയ്ക്കായി അപേക്ഷിക്കേണ്ടത്. 2 മില്യണ്‍ ദിര്‍ഹമോ അതില്‍ കൂടുതലോ മൂല്യമുള്ള സ്വത്തുണ്ടെങ്കില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപകര്‍ക്കുള്ള ഗോള്‍ഡന്‍ വിസ എന്ന വിഭാഗത്തിലുള്ള വിസക്ക് നിങ്ങള്‍ അര്‍ഹരാണ്. റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിലൂടെ ഗോള്‍ഡന്‍ വിസ നേടുന്നതിനുള്ള ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. കുറഞ്ഞത് 2 ദശലക്ഷം ദിര്‍ഹം വിലയുള്ള ഒരു പ്രോപ്പര്‍ട്ടി വാങ്ങുമ്പോള്‍ ഗോള്‍ഡന്‍ വിസ ലഭിക്കും. പ്രാദേശിക ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് ഒരു പ്രോപ്പര്‍ട്ടി വാങ്ങുമ്പോള്‍ നിക്ഷേപകര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കാനും അര്‍ഹതയുണ്ട്. അംഗീകൃത പ്രാദേശിക റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ നിന്ന് 2 മില്യണ്‍ ദിര്‍ഹത്തില്‍ കുറയാത്ത ഒന്നോ അതിലധികമോ ഓഫ്-പ്ലാന്‍ പ്രോപ്പര്‍ട്ടികള്‍ വാങ്ങുമ്പോള്‍ നിക്ഷേപകര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കും.
3. യുഎഇ റിട്ടയര്‍മെന്റ് വിസ
55 വയസിന് മുകളിലുള്ള വിരമിച്ചവര്‍ക്ക് നല്‍കുന്ന വിസയാണ് യുഎഇ റിട്ടയര്‍മെന്റ് വിസ. അഞ്ച് വര്‍ഷത്തെ കാലാവധിയാണ് വിസയ്ക്കുള്ളത്. വിസക്കായി അപേക്ഷിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക. യുഎഇക്ക് അകത്തോ പുറത്തോ 15 വര്‍ഷത്തില്‍ കുറയാതെ ജോലി ചെയ്തിട്ടുണ്ടായിരിക്കണം. വിരമിക്കുമ്പോള്‍ 55 വയസോ അതില്‍ കൂടുതലോ ആയിരിക്കണം. 1 മില്യണ്‍ ദിര്‍ഹത്തില്‍ കുറയാത്ത സ്വത്ത് കൈവശം ഉണ്ടായിരിക്കണം. ദുബായില്‍ താമസിക്കാനുള്ള പണം കൈവശം ഉണ്ടായിരിക്കണം. പ്രതിമാസം 15,000 ദിര്‍ഹം കൈവശം കിട്ടുന്ന രീതിയില്‍ വരുമാനം ഉണ്ടായിരിക്കണം. വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് നല്‍കണം.