റിയാദ്: തൊഴില്‍ മേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രവാസി തൊഴിലാളികളുടെ തൊഴില്‍ യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ രേഖകളുടെ പരിശോധന ആരംഭിച്ചു. 62 രാജ്യങ്ങളില്‍ ഘട്ടംഘട്ടമായി പദ്ധതി നടപ്പിലാക്കാനാണ് സൗദി തൊഴില്‍ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഏകീകൃത പ്ലാറ്റ്‌ഫോം വഴിയായിരിക്കും പദ്ധതി നടപ്പിലാക്കുന്നതെന്ന് അധ്ികൃതര്‍ വ്യക്തമാക്കി. സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവ സംയുക്തമായാണ് ‘പ്രാഫഷണല്‍ വെരിഫിക്കേഷന്‍’ സംവിധാനം നടപ്പിലാക്കുന്നത്. എന്നാല്‍ ഏതെല്ലാം രാജ്യങ്ങളില്‍ ഉള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ നിയമം ബാധകമായിരിക്കുക എന്ന വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല ഏതെല്ലാം തൊഴില്‍ മേഖലയില്‍ ഉള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ‘പ്രാഫഷണല്‍ വെരിഫിക്കേഷന്‍’ബാധകമാ്കുക എന്നത് സംബന്ധിച്ചും മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
സൗദിയിലേക്ക് എംപ്ലോയ്‌മെന്റ് വിസയില്‍ പോകുന്ന വിദേശികള്‍ക്ക് ജോലി ചെയ്യാനാവശ്യമായ വിദ്യാഭ്യാസ യോഗ്യത ഉണ്ടെന്ന് പരിശോധിക്കുകയും അത് തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റു ഡോക്യുമെന്റുകളും ഉണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് പദ്ധതിയുടെ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ജോലി ചെയ്യുന്ന പ്രാഫഷന്‍ അനുസരിച്ചുള്ള വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ എന്നിവ നിര്‍ബന്ധമായും കൈവശം ഉണ്ടായിരിക്കണം. മതിയായ രേഖകളും മുന്‍ പരിചയവും ഉണ്ടെങ്കില്‍ മാത്രമേ സൗദി തൊഴില്‍ ഖേലയില്‍ ജോലി ലഭിക്കുകയുള്ളൂ. നേരത്തെ ആരംഭിച്ച തൊഴില്‍ നൈപുണ്യ പരീക്ഷയില്‍ നിന്ന് വ്യത്യസ്തമായാണ് പ്രാഫഷനല്‍ വെരിഫിക്കേഷന്‍ എന്ന ഈ പുതിയ സംവിധാനം പ്രയോഗികമാക്കാന്‍ സൗദി ഒരുങ്ങുന്നത്.