യു.എ.ഇ-യില്‍ ഇന്ധന വിലയില്‍ നേരിയ വര്‍ധന; നാളെ മുതല്‍ പ്രാബല്യത്തില്‍

Share

ദുബായ്: പെട്രോള്‍-ഡീസല്‍ വിലയില്‍ നേരിയ വര്‍ധനയോടെ യു.എ.ഇ-യില്‍ ഏറ്റവും പുതിയ ഇന്ധനവില പ്രാബല്യത്തില്‍ വന്നു. 2023 ആഗസ്റ്റ് മാസത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ സെപ്റ്റംബര്‍ മാസത്തില്‍ പെട്രോള്‍ വിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. സൂപ്പര്‍ 98 പെട്രോള്‍ ഒരു ലിറ്ററിന് 3.42 ദിര്‍ഹമാണ് പുതുക്കിയ വില. ഇത് ആഗസ്റ്റ് മാസത്തില്‍ 3.14 ദിര്‍ഹമായിരുന്നു. സെപ്റ്റംബര്‍ മാസത്തില്‍ 28 ഫില്‍സിന്റെ വര്‍ധനയുണ്ടാകും. സ്‌പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് ആഗസ്റ്റില്‍ 3.02 ദിര്‍ഹമായിരുന്ന സ്ഥാനത്ത് സെപ്റ്റംബറില്‍ 3.31 ദിര്‍ഹം നല്‍കേണ്ടി വരും. അതായത് 29 ഫില്‍സിന്റെ വര്‍ദ്ധന സെപ്റ്റംബര്‍ മാസത്തില്‍ അധിക ബാധ്യതയാകും. ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 3.23 ദിര്‍ഹമാണ് പുതുതായി നല്‍കേണ്ട വില. ആഗസ്റ്റില്‍ ഇ-പ്ലസ് 91-ന് 2.95 ദിര്‍ഹമായിരുന്നു. സെപ്റ്റംബറില്‍ 28 ഫില്‍സാണ് അധികമായി നല്‍കേണ്ടത്. ആഗസ്റ്റില്‍ ഡീസല്‍ ലിറ്ററിന് 2.95 ദിര്‍ഹമായിരുന്ന സ്ഥാനത്ത് സെപ്റ്റംബറില്‍ ഡീസല്‍ ലിറ്ററിന് 3.40 ദിര്‍ഹം നല്‍കേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു. പുതിയ നിരക്കുകള്‍ സെപ്റ്റംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.

New Price with effect from tomorrow, 2023 september 1
1. Super 98 Petrol – 3.42 AED/ltr
2. Special 95 Petrol- 3.31 AED/ltr
3. E-Plus 91 Petrol- 3.23 AED/ltr
4. Diesel – 3.40 AED/ltr