‘സ്വര്‍ണത്തിന് പൊന്നുവില’; വില വര്‍ധനയിലും വിപണി സജീവം

Share

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നു. 22 കാരറ്റ് സ്വര്‍ണം ഒരു പവന് 240 രൂപ വര്‍ധിച്ച് 44,000 രൂപയായി. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 5,500 രൂപയായിട്ടുണ്ട്. മൂന്നാഴ്ചയ്ക്ക് ശേഷമാണ് സ്വര്‍ണവില 44,000 രൂപയിലെത്തി നില്‍ക്കുന്നത്. അതേസമയം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില പവന് 48,000 രൂപയായി. 264 രൂപയാണ് ഒറ്റ ദിവസം കൊണ്ട് വര്‍ധിച്ചത്. ഗ്രാമിന് 33 രൂപ വര്‍ധിച്ച് 6,000 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഓഗസ്റ്റ് മാസത്തില്‍ തുടക്കം മുതല്‍ ഇതുവരെ സ്വര്‍ണവിലില്‍ നേരിയ കുറവ് അനുഭവപ്പെട്ടിരുന്നു. വെള്ളി വിലയിലും ഇന്ന് നേരിയ വര്‍ധനവുണ്ടായി. ഗ്രാമിന് 70 പൈസ വര്‍ധിച്ചപ്പോള്‍ ഒരു ഗ്രാമിന് 80 രൂപ 70 പൈസയും എട്ട് ഗ്രാമിന് 5 രൂപ 60 പൈസ വര്‍ധിച്ച് 645 രൂപ 60 പൈസയുമായി. അതേസമയം ദുബായില്‍ 24 ക്യാരറ്റ് സ്വര്‍ണം ഗ്രാമിന് 234.50 ദിര്‍ഹവും 22 ക്യാരറ്റ് സ്വര്‍ണം ഗ്രാമിന് 217.25 ദിര്‍ഹവുമാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് നിലവില്‍ 1,935.60 യുഎസ് ഡോളറാണ് അന്താരാഷ്ട്ര വിപണിയില്‍ വില.