ദുബായ്: യുഎഇ-യില്‍ നിന്ന് പാക്കിസ്ഥാനിലേക്കുള്ള വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് 10 കിലോ അധിക ലഗേജ് കൊണ്ട് പോകാന്‍ അവസരം. പാക്കിസ്ഥാനിലെ സെറീന്‍ എയറാണ് യാത്രക്കാര്‍ക്ക് ലഗേജ് ഇളവ് നല്‍കിയിരിക്കുന്നത്. ഈ ഇളവ് 2023 സെപ്റ്റംബര്‍ 30 വരെ പ്രയോജനപ്പെടുത്താമെന്ന്് വിമാനക്കമ്പനി അറിയിച്ചു. ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് 50 കിലോഗ്രാം അതായത് നിലവിലെ അനുവദനീയമായ 40 കിലോഗ്രാമിനോടൊപ്പം 10 കിലോ അധികമായി കൊണ്ടുപോകാം. സൗജന്യ ബാഗേജ് വിഭാഗത്തിന് 30 കിലോഗ്രാം ലഗേജ്വരെ കൊണ്ടുപോകാമെന്ന് സെറീന്‍ എയര്‍ ട്വിറ്റര്‍ അകൗണ്ടിലൂടെ അറിയിച്ചു. അതോടൊപ്പം സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിന് മുന്നോടിയായി ഈ മാസം 30-ന് സര്‍വീസ് നടത്തുന്ന ഇസ്ലാമാബാദ്-ദുബൈ പ്രത്യേക വിമാനത്തിന് ഇക്കണോമി ക്ലാസില്‍ 60 കിലോയും സെറീന്‍ പ്ലസ് ക്ലാസില്‍ 80 കിലോയും ലഗേജ് കൊണ്ടുപോകാന്‍ അവസരമൊരുക്കുമെന്നും സെറീന്‍ എയര്‍ അധികൃതര്‍ വ്യക്തമാക്കി.