തടവുകാരുടെ പുനരധിവാസം; യു.എ.ഇ ജയിലുകളില്‍ പുത്തന്‍ പരിഷ്‌കാരം

Share

ദുബായ്:  അബുദാബിയിലെ ജയിലുകള്‍ അടുത്ത വര്‍ഷം മുതല്‍ പുതിയ മാനേജ്മെന്റിന്റെ കീഴിലാകും. കണ്ട്രോള്‍ ഓഫ് കറക്ഷണല്‍, ജുവനൈല്‍ സൗകര്യങ്ങളുടെ നിയന്ത്രണം അബുദബി പോലീസ് ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്ന് അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റിലേക്ക് മാറ്റും. 2024 ജനുവരി 1 മുതല്‍ ഈ മാറ്റം പ്രാബല്യത്തില്‍ വരുമെന്ന് യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.

ഈ വര്‍ഷം ആദ്യം ദുബായ് സെന്‍ട്രല്‍ ജയിലില്‍ പുനരധിവാസ പദ്ധതിയുടെ ഭാഗമായി പാചക ക്ലാസുകള്‍ ആരംഭിച്ചിരുന്നു. ഇതിലൂടെ ജയില്‍ തടവുകാരുടെ മോചനതിന് ശേഷം അവരുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. പ്രൊഫഷണല്‍ ഷെഫുകളുടെ നേതൃത്വത്തില്‍ നടക്കുന്ന പാചക വര്‍ക്ക്‌ഷോപ്പില്‍ 30-ലധികം തടവുകാര്‍ പങ്കെടുത്തു. എമിറേറ്റ്‌സ് ലിറ്ററേച്ചര്‍ ഫൗണ്ടേഷന്റെയും അബുദബി നാഷണല്‍ ഹോട്ടലിന്റേയും സഹകരണത്തോടെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പ്യൂണിറ്റീവ് ആന്‍ഡ് കറക്ഷണല്‍ എസ്റ്റാബ്ലിഷ്മെന്റാണ് പാചക കല എന്ന് വിളിക്കുന്ന ഈ സംരംഭം ആരംഭിച്ചത്.