റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹന അപകടത്തില്‍ യുഎഇ നിവാസികളായ പിതാവും നാല് കുട്ടികളും മരിച്ചു. ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് അബുദാബിയിലേക്ക് മടങ്ങുമ്പോള്‍ മക്ക-റിയാദ് റോഡില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഫലസ്തീന്‍ വംശജനായ ജോര്‍ദാന്‍ പൗരന്‍ മാലിക് അക്രം ഖുര്‍മയും അദ്ദേഹത്തിന്റെ നാല് മക്കളായ അക്രം, മായ, ദന, ദിമ എന്നിവരാണ് അപകടത്തില്‍ മരിച്ചതെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഒപ്പമുണ്ടായിരുന്ന കുട്ടികളുടെ അമ്മയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ സൗദിയിലെ ജോര്‍ദാന്‍ എംബസി സൗദി അധികൃതരുമായി ചര്‍ച്ചകള്‍ നടത്തിവരുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.