ബഹുസ്വരതയാണ് ഇന്ത്യയുടെ ശക്തി; ദുബായ് ഐ.സി.എഫ്-മര്‍കസ് പൗരസഭ

Share

ദുബായ്: ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് ദുബായ് ഐ.സി.എഫും മര്‍ക്കസും സംയുക്തമായി പൗരസഭ സംഘടിപ്പിച്ചു. പൗരസംഗമത്തോടനുബന്ധിച്ച് ‘ബഹുസ്വരതയാണ് ഉറപ്പ്’എന്ന വിഷയത്തില്‍ പ്രമേയം അവതരിപ്പിച്ചു. ജാതി-മത-ദേശ-ഭാഷാ-സംസ്‌കാര വൈവിധ്യങ്ങളെ ഉള്‍കൊള്ളാനും കാത്തുസൂക്ഷിക്കാനും ഇന്ത്യ പുലര്‍ത്തുന്ന ജാഗ്രതയാണ് സ്വാതന്ത്ര്യ സമരം മുതല്‍ ഇന്നേവരെയുള്ള ഇന്ത്യയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും ശക്തിപകര്‍ന്നതെന്ന് പ്രമേയ ചര്‍ച്ചയില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് അബൂഹൈലില്‍ മുഹമ്മദ് കുഞ്ഞി സഖാഫി കണ്ണപുരത്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പ്രത്യേക സംഗമം നോര്‍ക്ക ഡയറക്‌sര്‍ ഒ.വി മുസ്തഫ ഉത്ഘാടനം ചെയ്തു. ഇന്ത്യയിലെ ജനങ്ങളെ ഒരേ സിവില്‍ നിയമത്തിനു കീഴില്‍ കൊണ്ടു വരാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തിടുക്കം അങ്ങേയറ്റം അപകടകരമാണന്ന് ഉദ്്ഘാടന പ്രസംഗത്തില്‍ ഒ.വി മുസ്തഫ അഭിപ്രായപ്പെട്ടു.

ഐ.സി.എഫ് ദുബൈും മര്‍കസും കൈകോര്‍ത്ത് നടത്തിയ സംഗമത്തില്‍ വഹാബ് നഈമി വിഷയാവതരണം നടത്തി. പ്രവാസി ക്ഷേമ നിധി ബോര്‍ഡ് ഡയറക്ടര്‍ കുഞ്ഞഹമ്മദ് എന്‍.കെ, ഇ.കെ ദിനേശന്‍ (കോളമിസ്റ്റ്), വിനോദ് നമ്പ്യാര്‍ (വൈസ് പ്രസിഡന്റ് എച്ച്.എ.എം.ടി), യഹ്‌യ സഖാഫി, ഷക്കീര്‍ കുനിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. അഷ്‌റഫ് പാലക്കോട്, ദുല്‍ഫുഖാര്‍ സഖാഫി അണ്ടോണ, ഷംസുദ്ദിന്‍ പയ്യോളി, മുസ്തഫ സഖാഫി കാരന്തൂര്‍, നസീര്‍ ചൊക്ലി, നാസര്‍ കാടാമ്പുഴ തുടങ്ങിയര്‍ സംബന്ധിച്ചു. മുഹമ്മദ് അലി പരപ്പന്‍പൊയില്‍ സ്വാഗതവും അസീസ് കാവപുര നന്ദിയും പറഞ്ഞു.