ദുബായ് ടാക്‌സി കോര്‍പറേഷനില്‍ തൊഴിലവസരങ്ങൾ: ഓഗസ്റ്റ് 11-ന് വാക്ക്-ഇന്‍ ഇന്റര്‍വ്യൂ

Share

ദുബായ്: ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ സഹസ്ഥാപനമായ ദുബായ് ടാക്സി കോര്‍പ്പറേഷന്‍ ഡ്രൈവര്‍, സൂപ്പര്‍വൈസര്‍, അറ്റന്‍ഡര്‍ എന്നീ തസ്തികകളിലേക്ക് ഇന്റര്‍വ്യൂ സംഘടിപ്പിക്കുന്നു. ലിമോസിന്‍ ഡ്രൈവര്‍, സ്‌കൂള്‍ ബസ് ഡ്രൈവര്‍ എന്നീ തസ്തികയിലേക്ക് പുരുഷന്‍മാരും ബസ് സൂപ്പര്‍വൈസര്‍/അറ്റന്‍ഡര്‍ തസ്തികയിലേക്ക് സ്ത്രീകളുമാണ് അപേക്ഷിക്കേണ്ടത്.
യോഗ്യതകള്‍:

1. ലിമോസിന്‍ ഡ്രൈവര്‍ ജോലിക്കായി അപേക്ഷിക്കുന്ന പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുറഞ്ഞത്  രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും സ്വന്തം രാജ്യത്തിലേയും യുഎഇ അല്ലെങ്കില്‍ ജിസിസി ഡ്രൈവിംഗ് ലൈസന്‍സും ആവശ്യമാണ്. 7000-ത്തോളം ദിർഹമായിരിക്കും ശമ്പളം.

2. സ്‌കൂള്‍ ബസ് ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 23-നും 45-നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. ഇവര്‍ക്ക് യുഎഇ ഡ്രൈവിംഗ് ലൈസന്‍സ് (ഹെവി വെഹിക്കിള്‍ നമ്പര്‍ 6) നിര്‍ബന്ധമാണ്. 2,700 ദിര്‍ഹവും ആനുകൂല്യങ്ങളും ശമ്പളമായി ലഭിക്കും.

3. ബസ് സൂപ്പര്‍വൈസര്‍/അറ്റന്‍ഡര്‍മാരുടെ ഒഴിവിലേക്ക് 23 മുതല്‍ 45 വയസ്സ് വരെ പ്രായമുള്ള സ്ത്രീകളെയാണ് പരിഗണിക്കുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 1,500 മുതല്‍ 1,800 ദിര്‍ഹവും മറ്റ് ആനുകൂല്യങ്ങളും പ്രതിമാസം നല്‍കും.

യോഗ്യതയുള്ളവര്‍ ഈ മാസം അതായത് ആഗസ്റ്റ് 11, വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ രേഖകളടക്കം എത്തിച്ചേരണമെന്ന് ഖലീജ് ടൈംസ് അടക്കമുള്ള പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്ഥലം: ദുബായ് അബു ഹെയില്‍ സെന്ററിലെ പ്രിവിലേജ് ലേബര്‍ റിക്രൂട്ട്മെന്റ് ഓഫീസ് എം-11
സമയം: രാവിലെ 7 മണി മുതല്‍ 11 മണി വരെ..

കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.. https://buzzon.khaleejtimes.com/classifieds/walk-in-interview-friday-11th-august-2023-privilege-labor-recruitment-dubai-uae/