അബുദബി: അബുദാബി കെ.എം.സി.സി തൃപ്രങ്ങോട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അബുദാബി ലൈഫ് ലൈന്‍ ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കെ.എം.സി.സി ജില്ലാ പ്രസിഡന്റ് അസീസ് കാളിയാടന്‍ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തദവസരത്തില്‍ കെ.എം.സി.സി അംഗങ്ങളുടെ തുടര്‍ ചികിത്സക്കുള്ള പ്രിവിലേജ് കാര്‍ഡ് ലൈഫ് ലൈന്‍ ഹോസ്പ്പിറ്റലിലെ ഡോ: കൃഷ്ണപ്രസാദ് ഹോസ്പ്പിറ്റലിലെ റിലേഷന്‍ഷിപ്പ് ഓഫീസര്‍ സലീം നാട്ടിക മണ്ഡലം പ്രസിഡന്റ് നാസര്‍ മംഗലത്തിന് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.
സ്റ്റേറ്റ് സെക്രട്ടറി റഷീദ് പട്ടാമ്പി ജില്ലാ നേതാക്കളായട്രഷറര്‍ അഷ്‌റഫ് അലി, നൗഷാദ് സാഹിബ് തൃപ്രങ്ങോട്, സാഹിദ് സാഹിബ്, സിറാജ് സാഹിബ്, മണ്ഡലം നേതാക്കളായ ജനറല്‍ സെക്രട്ടറി നൗഫല്‍ സാഹിബ്, ട്രഷറര്‍ റഹീം സാഹിബ് നൗഫല്‍, സുലൈമാന്‍ സാഹിബ്, നിസാര്‍, മനാഫ്, അഷ്‌റഫ് ടി.എ മറ്റ് പഞ്ചായത്ത് നേതാക്കളായസാജി, റസാഖ്, മുഹമ്മദ് കുട്ടിക്ക, ഷെമീര്‍, ഇസ്മായില്‍, ഖലീല്‍, അര്‍ഷദ് എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിന് ആശംസകള്‍ നേര്‍ന്നു.അബുദാബിയുടെ മണ്ണില്‍ വിത്യസ്തമായ നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച് വിസ്മയം തീര്‍ക്കുകയും തവനൂര്‍ നിയോജക മണ്ഡലം കെ.എം.സി.സി-യെ പ്രവര്‍ത്തന മണ്ഡലത്തില്‍ വാനോളമുയര്‍ത്തി പ്രവര്‍ത്തന മികവ്തെലിയിച്ച ജില്ലാ കെ.എം.സി.സി- യുടെ ഉപാധ്യക്ഷനായി തിരഞ്ഞെടുത്ത നൗഷാദ് സാഹിബ് തൃപ്രങ്ങോട് തുടക്കം മുതല്‍ അവസാനം വരെ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ക്യാമ്പില്‍ പ്രസിഡന്റ് ആരിഫ് ആലത്തിയൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി താജുദ്ധീന്‍ ചമ്രവട്ടം സ്വാഗതവും ട്രഷറര്‍ അയൂബ് കൈനിക്കര നന്ദിയും പറഞ്ഞു