ഇത് റെക്കോർഡ് നേട്ടം; പംകിൻ വേയിങ് മത്സരത്തിൽ തുടർ വിജയം

Share

മത്തങ്ങ കൃഷിയിൽ റെക്കോർഡ് നേട്ടം നേടി ഹോർട്ടികൾച്ചർ അധ്യാപകൻ. ഒരു ഭീമൻ മത്തങ്ങയാണ് ഇപ്പോൾ മിനിസോട്ടയിലെ താരം. ഒന്നും രണ്ടുമല്ല 1 ,121 കിലോഗ്രാം ഭാരം വരുന്ന മത്തങ്ങ ആണിത്. മിനിസോട്ടയിലെ ഹോർട്ടികൾച്ചർ അധ്യാപകനായ ട്രാവിസ് ജിയാഞ്ചറാണ് ഈ ഭീമൻ മത്തങ്ങ വിളവെടുത്തത്. സാൻ ഫ്രാൻസിസ്കോയിൽ എല്ലാ വർഷവറും നടന്നുവരുന്ന പംകിൻ വേയിങ് മത്സരത്തിലെ ചാമ്പ്യനാണ് അദ്ദേഹം.
ഇത് തുടർച്ചയായ നാലാം തവണയാണ് അദ്ദേഹം ഈ മത്സര വിഭാഗത്തിൽ ചാമ്പ്യൻ ആകുന്നത്. ഇത്തവണ വിളവെടുത്ത മത്തങ്ങയ്ക്ക് 2,471 പൗണ്ട്‌സ് (1,121 കിലോഗ്രാം) ആണ് ഭാരം. എന്നാൽ കഴിഞ്ഞ വർഷം അദ്ദേഹത്തെ ചാമ്പ്യൻ ആക്കി മാറ്റിയ മത്തങ്ങയ്ക്ക് 2,749 പൗണ്ട്‌സ് (1,347 കിലോഗ്രാം) ആയിരുന്നു ഭാരം.
നല്ല വളക്കൂറുള്ള മണ്ണാണ് ഈ മത്തങ്ങയുടെ വളർച്ചയിൽ വലിയ പങ്കുവഹിക്കുന്നതെന്നാണ് ട്രാവിസ് പറയുന്നത്. എന്നാൽ മഴയും കാലാവസ്ഥയിൽ ഉണ്ടായ മാറ്റവുമാണ് മത്തങ്ങയുടെ ഭാരം കഴിഞ്ഞ വർഷത്തേക്കാൾ കുറയാൻ കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.