ഡല്‍ഹി: വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രവാസികളുടെ നാട്ടിലുള്ള ബാങ്ക് എന്‍ആര്‍ഐ അക്കൗണ്ടുകള്‍ യുപിഐ സംവിധാനവുമായി ബന്ധപ്പെടുത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പ്രവാസലോകത്ത് ജോലിയെടുക്കുന്നവര്‍ക്ക് മാത്രമല്ല വിദേശ വിനോദ സഞ്ചാരികള്‍ക്കും ഇനി മുതല്‍ യുപിഐ സംവിധാനം ഉപയോഗിക്കാമെന്ന് ധനകാര്യ സഹമന്ത്രി ഡോ. ഭഗവന്ത് കിസാന്റാവു പാര്‍ലമെന്റില്‍ അറിയിച്ചു. ഇന്ത്യന്‍ ഫോണ്‍ നമ്പറുകളില്‍ നിന്നു മാത്രമായിരുന്നു ഗൂഗിള്‍ പേ, ഫോണ്‍ പേ, പെ-ടിഎം, ആമസോണ്‍ പേ അടക്കമുള്ള നിരവധി സ്വാകാര്യ ആപ്പുകളിലൂടെയും ബാങ്കുകളുടെ യു.പി.ഐ സംവിധാനത്തിലൂടെയുമാണ് പണമിടപാട് സാധിച്ചിരുന്നത്. പുതിയ സംവിധാനത്തില്‍ വിദേശ നമ്പറുകളുമായും എന്‍ആര്‍ഐ അക്കൗണ്ടുമായും യുപിഐ ബന്ധിപ്പിക്കാമെന്ന് ധനകാര്യ സഹമന്ത്രി ഡോ. ഭഗവന്ത് കിസാന്റാവു പറഞ്ഞു. ആദ്യഘട്ടത്തില്‍ യുഎഇ, ഒമാന്‍, ഖത്തര്‍, സൗദി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് യു.പി.ഐ സൗകര്യം ലഭിക്കുക. ഇത്തവണത്തെ ജി-20 രാജ്യങ്ങളുടെ സമ്മേളനത്തിന് ഇന്ത്യയാണ് വേദിയൊരുക്കുന്നത്. ഇതിന് മുന്നോടിയായാണ് യുപിഐ സംവിധാനം വിദേശികള്‍ക്കും പ്രവാസികള്‍ക്കും ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ യു.പി.ഐ ഉപയോഗിക്കാനുള്ള സൗകര്യം വിദേശ വിനോദ സഞ്ചാരികള്‍ക്ക് ആദ്യഘട്ടത്തില്‍ ലഭിക്കില്ല.
യുപിഐ സംവിധാനം യാഥാര്‍ഥ്യമായതോടെ പ്രവാസികള്‍ക്ക് പണം അയക്കാന്‍ കൂടുതല്‍ ഗുണകരമാകും. ബെംഗളൂരു, മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നവര്‍ക്കാണ് ഈ സേവനം ആദ്യഘട്ടത്തില്‍ ലഭിക്കുക. ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന അംഗങ്ങള്‍ക്ക് പണമിടപാട് നടത്താന്‍ ഈ സേവനം ഉപയോഗിക്കാം. ഫെയ്വ്, ട്രാന്‍സ്‌കോര്‍പ് എന്നീ ആപ്പുകള്‍ വഴിയാണ് വിദേശികള്‍ക്ക് യുപിഐ ഉപയോഗിക്കാന്‍ കഴിയുക. വിദേശസഞ്ചാരികള്‍ക്ക് എളുപ്പത്തില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് നടത്താന്‍ സാധിക്കും. ഇന്ത്യയില്‍ 2016 മുതല്‍ യു.പി.ഐ സംവിധാനമുണ്ടെങ്കിലും വിദേശ രാജ്യങ്ങള്‍ പലതും ഇത് അംഗീകരിച്ചു തുടങ്ങിയത് ഈ അടുത്ത സമയത്താണ്. 2023 ജനുവരി മുതല്‍ ജൂണ്‍ വരെുള്ള മാസത്തില്‍ 5 കോടിയിലധികം യുപിഐ ഇടപാടുകളാണ് ഇന്ത്യയില്‍ നടന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ പണമിടപാട് നടത്താന്‍ കഴിയും എന്നതുകൊണ്ട് സാധാരണക്കാര്‍ക്കിടയും യു.പി.ഐ സംവിധാനം നിലവില്‍ സജീവമാണ്.