പുതിയ ഹജ്ജ് നയം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

Share

ഡൽഹി: അടുത്ത വർഷത്തെ ഹജ്ജ് നയം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം ആണ് സുപ്രധാന തീരുമാനങ്ങളുമായി നയം പുറത്തിറക്കിയിരിക്കുന്നത്. 2025 മുതൽ ഇന്ത്യയിൽ നിന്നും ഹജ്ജിനെത്തുന്ന 65 വയസ് കഴിഞ്ഞവർക്ക് കൂടെ സഹായി ഉണ്ടായിരിക്കണം. 18 മുതൽ 60 വയസ് വരെ പ്രായമുള്ള സഹായിക്ക് കൂടെ വരാം. 70 വയസിന് മുകളിലുള്ളവർക്ക് മാത്രമായിരുന്നു ആദ്യം ഈ നിമയം ഉണ്ടായിരുന്നത്. പുതിയ ഹജ്ജ് നയത്തെക്കുറിച്ചേ ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമാണ് വിശദീകരണം നൽകിയിരിക്കുന്നത്. ഹജ്ജിനെത്തുന്ന 65 വയസിന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് നിർബന്ധമായും മറ്റൊരു സഹായി കൂടെ ഉണ്ടായിരിക്കണം. 45 നും 60 വയസിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് ഇവർക്കൊപ്പം സഹായിയായി എത്താൻ സാധിക്കും. ഇന്ത്യയിൽ നിന്നുള്ള 150 ഹാജിമാർക്ക് ഒരു വളണ്ടിയർ എന്ന തോതിൽ ആണ് അനുവദിക്കുനന്ത്. അടുത്ത വർഷം മുതൽ ഇത് നടപ്പിലാക്കും. 2023 ഹജ്ജിൽ 300 ഹാജിമാർക്ക് ഒരാളെന്ന തോതിൽ ആണ് ആദ്യം അനുവദിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം 200 പേർക്ക് ഒരാൾ എന്ന തോതിൽ ആണ് വളണ്ടിയർമാരെ അനുവദിച്ചിരുന്നത്. ഇതിൽ എല്ലാം ആണ് മാറ്റം വരാൻ പോകുന്നത്.