പാരീസ് ഒളിംപിക്സിൽ ഇന്ത്യയുടെ അഭിമാനമായി നീരജ് ചോപ്ര

Share

പാരീസ് ഒളിംപിക്സിൽ ഇന്ത്യയുടെ അഭിമാനമായി നീരജ് ചോപ്ര. പുരുഷ ജാവലിന്‍ ത്രോ ഫൈനലിൽ നീരജിന് വെള്ളി നേട്ടം. സീസണിലെ ഏറ്റവും മികച്ച ദൂരം എറിഞ്ഞാണ് നീരജിന്‍റെ നേട്ടം. നിലവിലെ സ്വർണമെഡൽ ജേതാവായ നീരജിനെ പിന്നിലാക്കി പാക്കിസ്ഥാന്റെ അർഷദ് നദീമാണ് സ്വർണം നേടിയത്. ഒളിമ്പിക് റെക്കോർഡായ 92.97 മീറ്റർ ദൂരമെറിഞ്ഞാണ് അർഷദ് സ്വർണം സ്വന്തമാക്കിയത്. ആന്‍ഡേഴ്സന്‍ പീറ്റേഴ്‌സ് വെങ്കലവും സ്വന്തമാക്കി. പാരീസിലെ സ്റ്റേഡ് ദേ ഫ്രാൻസിൽ നടന്ന മത്സരത്തിൽ 89.45 മീറ്റർ ദൂരമെറിഞ്ഞാണ് ഇന്ത്യക്കായി നീരജ് വെള്ളി സ്വന്തമാക്കിയത്. നീരജിന്റെ ആറ് ശ്രമങ്ങളിൽ അഞ്ചും ഫൗളായിരുന്നു. പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ആദ്യ വെള്ളി മെഡലാണിത്. ഗ്രനാഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സൺ ആണ് വെങ്കലം. 88.54 മീറ്റർ ദൂരമെറിഞ്ഞാണ് താരം വെങ്കലം സ്വന്തമാക്കിയത്.
ജയത്തോടെ ഇന്ത്യയ്ക്കായി രണ്ട് ഒളിംപിക്സ് മെഡലുകള്‍ നേടുന്ന അഞ്ചാമത്തെ താരമെന്ന നേട്ടം നീരജ് സ്വന്തമാക്കി. പാരീസ് ഒളിംപിക്സിൽ ഇന്ത്യ നേടുന്ന അഞ്ചാമത്തെ മെഡൽ കൂടിയാണിത്. അതേസമയം നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നീരജ് ചോപ്ര മികച്ച വ്യക്തിത്വമാണ്. അവൻ തന്റെ മിടുക്ക് വീണ്ടും കാണിച്ചു. വീണ്ടുമൊരു ഒളിമ്പിക് വിജയവുമായി അദ്ദേഹം തിരിച്ചെത്തിയതിൽ ഇന്ത്യ ആഹ്ലാദിക്കുന്നുവെന്നും മോദി എക്‌സിൽ കുറിച്ചു.