ഹേമ കമ്മറ്റി റിപ്പോർട്ട്; ആദ്യ കേസ് രജിസ്റ്റർ ചെയ്തു

Share

തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോർട്ടിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. കൊല്ലം സ്വദേശിനിയായ മേക്കപ്പ് ആർട്ടിസ്റ്റ് മേക്കപ്പ് മാനേജർക്ക് എതിരെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.കോട്ടയം പൊൻകുന്നം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് എസഐടിയ്ക്ക് കൈമാറിയിട്ടുണ്ട്. ഷൂട്ടിങ് ലൊക്കേഷനിൽവെച്ച് അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് കൊരട്ടി സ്വദേശി സജീവിനെതിരെയാണ് മേക്കപ്പ് ആർട്ടിസ്റ്റ് പരാതി നൽകിയത്. 2014 ൽ പൊൻകുന്നത്ത് ചിത്രീകരണം നടന്ന സിനിമയ്ക്കിടെ അതീജീവത താമസിക്കുന്ന സ്ഥലത്ത് വെച്ച് അതിക്രമുണ്ടായതായാണ് മൊഴി. ഈ പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഹേമ കമ്മറ്റി റിപ്പോർട്ടിൻ മേൽ ആദ്യ രണ്ട് കേസുകളിൽ ഒന്ന് കൊല്ലം പൂയപ്പള്ളിയിലാണ്. പൂയപ്പള്ളി പൊലീസ് രജിസ്ട്രർ ചെയ്ത കേസ് എസ്ഐടിക്ക് കൈമാറി.കൊല്ലം സ്വദേശിനിയായ മേക്കപ്പ് ആർട്ടിസ്റ്റ് മറ്റൊരു മേക്കപ്പ്മാനെതിരേയും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് റജിസ്ടർ ചെയ്തത്.