നാലാം ദിനത്തിലെ തിരച്ചിലിനൊടുവിൽ അതീജീവനമായി നാല് പേർ

Share

വയനാട്ടിൽ തിരച്ചിൽ നാലാം ദിനം കടന്നപ്പോഴും ജീവനോടെ 4 പേരെ രക്ഷിച്ചതായി സൈന്യം. വയനാട് ദുരന്തമുഖത്ത് തിരച്ചിൽ തുടരുമ്പോഴും പ്രതീക്ഷ കൈവിടാതെ നിന്ന രക്ഷാപ്രവർത്തകർക്ക് ഇതൊരു ആശ്വാസ വാർത്ത. പടവെട്ടിക്കുന്നിലാണ് രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയും കണ്ടെത്തിയത്.
4 പേരെയും ഹെലികോപ്‌ടർ സഹായത്തോടെ രക്ഷിച്ചെന്നും സൈന്യം അറിയിച്ചു.
നാളുകൾ കഴിഞ്ഞിട്ടും മണ്ണിനടിയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ചെളിപുതഞ്ഞ നിലയിൽ ആണെങ്കിലും ഭക്ഷണവും, വെള്ളവുമില്ലതെ വിറങ്ങലിച്ച് ജീവനായി രക്ഷകാത്ത് നിന്നവർക്ക് ഇത് പുതുജീവൻ ആണ്. ഇനിയും എത്രയോ പേരെ ഇതുപോലെ ജീവനോടെ രക്ഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഓരോ രക്ഷപ്രവർത്തകരും. മണ്ണിനടിയിലും, ദുരന്തം നടന്ന ഓരോ സ്ഥലത്തും അവർ അന്വേഷിക്കുകയാണ് ശ്വാസം നിലയ്ക്കാത്ത ജീവന് വേണ്ടി.
ഇരുനൂറോളം അധികം ആളുകളെയാണ് അവിടെനിന്ന് രക്ഷിക്കാനുള്ളത്. ഇത്രയും ആളുകൾ ഏത് ഭാഗത്താണെന്ന് കണ്ടെത്താനായി സാങ്കേതിക വിദ്യകളും, വാഹനങ്ങളും സജ്‌ജമാണ്. നിലവിൽ 1167 പേരെയാണ് രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചിട്ടുള്ളത്. മൃതദേഹങ്ങൾ കണ്ടെത്താൻ കെ-9 ടീമിനെയും നിയോഗിച്ചിട്ടുണ്ട്. കേരളാ പോലീസിന്റെ കഡാവർ നായകളും തെരച്ചിലിനുണ്ട്. മണ്ണിനടിയിലെ മനുഷ്യസാന്നിധ്യം കണ്ടെത്താൻ ഐ ബോഡ് ഉപയോഗിക്കും. ഇതിനായി റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ സഹായം കേരളം തേടിയിട്ടുണ്ട്. മണ്ണിനടിയിലെ മനുഷ്യ സാന്നിധ്യം കണ്ടെത്താൻ 3 സ്സിഫർ ഡോഗുകളും ദൗത്യ സംഘത്തിനൊപ്പമുണ്ട്. 82 ദുരിതാശ്വാസ ക്യാമ്പുകളാണ് വയനാട് ആകെ തുറന്നത്. 8000 അധികം പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. ഇന്നലെ രാത്രി ഒരു മണ്ണുമാന്തിയന്ത്രം കൂടി മുണ്ടക്കൈയിൽ എത്തിച്ചു. ഇതുവരെ എത്തിക്കാനായത് നാല് യന്ത്രങ്ങൾ. ഇന്ന് കൂടുതൽ മണ്ണ് മാന്തിന്ത്രങ്ങൾ സജ്ജമാക്കും.